പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്കീം (പെര്‍മനന്റ് കമ്മീഷന്) 44-ാമത് കോഴ്സിലേക്ക് കരസേന അവിവാഹിതരായ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ : 90
പ്രായം: 16.5-19.5 - 2001 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്.
യോഗ്യത: പ്ലസ്ടു ജയം/തത്തുല്യം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചു കുറഞ്ഞത് 70% മാര്‍ക്കുണ്ടായിരിക്കണം
പരിശീലനം അഞ്ചു വര്‍ഷം.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനിയറിംഗ് ബിരുദവും ലഭിക്കും. വിജയകരമായ പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും. പരിശീലനം തീരും വരെ വിവാഹിതരാവാന്‍ പാടില്ല.
തെരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓഗസ്റ്റ്/സെപ്റ്റംബറില്‍ ഭോപ്പാല്‍, ബാംഗളൂരു, അലഹാബാദ് എന്നിവിടങ്ങളില്‍ നടക്കുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസമാണ് ഇന്റര്‍വ്യൂ. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുമുണ്ടാകും. ആദ്യ ഘട്ടത്തില്‍ വിജയിക്കുന്നവരെ മാത്രമേ തുടര്‍ന്നു പങ്കെടുപ്പിക്കുകയുള്ളൂ. വൈദ്യ പരിശോധനയുമുണ്ടാകും. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത നല്‍കും.
വിശദവിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
2021 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും.
ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റം ബര് 09