Join Our WhatsApp Group Contact Us Join Now!

ഗുരുവായൂർ ദേവസ്വത്തിൽ അവസരം




Guruvayur Devaswom Job Notification 2023 : ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ഓഫീസർ, കോയ്മ , മേൽശാന്തി തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു..!! ⇓


ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ

ആകെ : 6 ഒഴിവ്.

ഒരുവർഷത്തേക്കായിരിക്കും നിയമനം.

ഒഴിവുള്ള തസ്തികകൾ :

  • ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, ശമ്പളം: 27,300 രൂപ),
  • അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, ശമ്പളം: 24,000 രൂപ),
  • സെക്യൂരിറ്റി ഓഫീസർ (ഒഴിവ്- 1, ശമ്പളം: 23,000 രൂപ),
  • അഡീഷണൽ സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-3, ശമ്പളം: 22,000 രൂപ).

യോഗ്യത : ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനിന്നോ വിരമിച്ചവർക്കും സെക്യൂരിറ്റി ഓ ഫീസർ, അഡീഷണൽ സെക്യൂ രിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച വിമുക്തഭടൻമാർക്കും അപേക്ഷിക്കാം. സൈനികസേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസി.സർജനിൽ കുറയാത്ത ഒരു ഗവ. ഡോക്ടറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷിക്കണം.

പ്രായം: 40-60 വയസ്സ്.

കോയ്മ

ആകെ 12 ഒഴിവ്.
ഒരുവർഷത്തേക്കായിരിക്കും നിയമനം.

യോഗ്യത: ബ്രാഹ്മണരായ പുരുഷൻമാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവുമുള്ളവരായിരിക്കണം. മലയാളം വായിക്കാനും അറിയണം. മികച്ച ശാരീരിക ക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

അംഗവൈകല്യം അയോഗ്യതയാണ്. നിലവിലെ കോയ്മമാരുടെ അപേക്ഷ പരിഗണിക്കില്ല.

പ്രായം: 40-45 വയസ്സ്.

അപേക്ഷ : ദേവസ്വം ഓഫീസിൽ നിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിവരെ (3 pm) അപേക്ഷാഫോം 100 രൂപ നിരക്കിൽ ലഭിക്കും. സെക്യൂരിറ്റി ഓഫീസർമാരുടെ ഒഴിവിലേക്ക് പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും.

യോഗ്യത, പ്രായം, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).


മേൽശാന്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തി നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവര ങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).

ഫോൺ: 0487- 2556335

വിശദ വിവരങ്ങൾക്ക് www.guruvayurdevaswom.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Guruvayur Devaswom Job Notification 2023 : Important Links

Notification : Security Officer/KoyimaClick Here
Notification : MelsanthiClick Here
More InfoClick Here

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.