പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു... (22/07/2021)

സ്പെഷ്യൽ തഹസിൽദാരുടെ (എൽ എ-കിഫ്‌ബി) തൃശൂർ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാസവാടക കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന്  ടെൻണ്ടർ ക്ഷണിച്ചു.
ഗവൺമെൻ്റ് അംഗീകൃത മാനദണ്ഡങ്ങൾക്കും പ്രത്യേക നിബന്ധനകൾക്കും വിധേയമായി ഓഗസ്റ്റ് ഒന്നു മുതൽ 11 മാസത്തേക്കാണ് കരാർ.
ഡ്രൈവർ ഉൾപ്പെടെ ഏഴു പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള എസി വാഹനമാണ് ആവശ്യം.

വാഹനം ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സീൽ ചെയ്ത നിശ്ചിത മാതൃകയിലുള്ള കൊട്ടേഷനുകൾ ജൂലൈ 31ന് വൈകുന്നേരം 3 മണിക്ക് മുൻപ് സ്പെഷ്യൽ തഹസിൽദാർ (എൽ എ കിഫ്‌ബി) തൃശൂർ കാര്യാലയം, റൂം നമ്പർ- S 53A, ശക്തൻ ആർക്കെഡ്, എന്ന വിലാസത്തിൽ എത്തിക്കണം.
അന്നേദിവസം നാലുമണിക്ക് ഹാജരാകുന്നവരുടെ സാന്നിധ്യത്തിൽ കൊട്ടേഷനുകൾ തുറക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0487 2959950

ഓച്ചിറ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 26 ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലും 04762698818, 8281999108 നമ്പരുകളിലും ലഭിക്കും.

ആലത്തൂര്‍ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. വാഹനത്തിന്റെ കാലപ്പഴക്കം 7 വര്‍ഷത്തില്‍ കൂടരുത്. http://www.etenders.kerala.gov.in ല്‍ ജൂലൈ 23 വൈകീട്ട് 5 വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. ജൂലൈ 26ന് ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസുകള്‍ തുറക്കും.

വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാതല ഐ സി ഡി എസ് സെൽ തൃശൂർ ഓഫീസിലേക്ക് 2021 – 22 വര്‍ഷത്തേക്ക് വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകളാണ് ക്ഷണിച്ചിരിക്കുന്നത്. ടെണ്ടറുകൾ ജില്ലാതല ഐ സി ഡി എസ് സെൽ, പ്രോഗ്രാം ഓഫീസർ,  തൃശൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. കവറിന് പുറത്ത് ‘വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ടെണ്ടർ’ എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് 

ഫോൺ 0487- 2321702.

കാഞ്ഞിരപ്പള്ളി  അഡീഷണൽ ഐ.സി.ഡി .എസ് പ്രോജക്ട് ഓഫീസിന്‍റെ  ആവശ്യത്തിന്   ഏഴു വർഷത്തിലധികം പഴക്കമില്ലാത്ത  ടാക്സി വാഹനം  കരാർ വ്യവസ്ഥയിൽ വാടകക്ക് എടുക്കുന്നതിന് ടെണ്ടർ  ക്ഷണിച്ചു.  .ജൂലൈ 30 ന്  ഉച്ചകഴി‍ഞ്ഞ് 2.30 നകം  ശിശു വികസന പദ്ധതി ഓഫീസർക്ക് സമർപ്പിക്കണം .

ഫോൺ : 04828 272286 9446094331

തൃശൂര്‍ വനിത ശിശുവികസന വകുപ്പിന് കീഴിലെ പുഴയ്ക്കൽ അഡീഷണൽ തൃശൂർ അർബൻ -1 ശിശു വികസന പദ്ധതി ഓഫീസിലേക്ക്  2021 – 22 വര്‍ഷത്തേക്ക് വാടകയ്ക്ക് വാഹനം നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പുഴയ്ക്കൽ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 0487 2360008

പൊന്നാനി ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് കാര്‍ ആവശ്യമുണ്ട്. അപേക്ഷകള്‍ ജൂലൈ 26ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണംഫോണ്‍: 0494 2689860.

മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ആവശ്യത്തിന് 2021-22 സാമ്പത്തിക വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28. കൂടുതല്‍ വിവരങ്ങള്‍ക്ക് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍: 8281999059.

കൊല്ലം അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലേക്ക് 2021-22 വര്‍ഷത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 27 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ ലഭിക്കും.

ഫോണ്‍-04742740590, 8281999104

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ കായംകുളത്തുള്ള മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ കാർ വിട്ടു നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് ശേഷം രണ്ടുമണി. ടെണ്ടർ ഫോാറത്തിനും വിശദ വിവരങ്ങൾക്കും കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍: 0479 2442059, 9497313715.അന്നേ ദിവസം 3 മണിക്ക് ടെണ്ടര്‍ തുറക്കും.

വനിതാ ശിശു വകുപ്പ് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയലത്തല ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലേക്ക് 10,000 രൂപ ഹോണറേറിയം ഇനത്തില്‍ എഡ്യൂക്കേറ്ററെ കരാര്‍        അടിസ്ഥാനത്തില്‍ നിയമിക്കും. ബി.എഡും മൂന്നു വര്‍ഷത്തെ   പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ പത്തനംതിട്ട നിവാസികളായിരിക്കണം. കുട്ടികളുടെ സൗകര്യപ്രദമായ സമയം അനുസരിച്ചും രാത്രികാല സേവനത്തിനും  സന്നദ്ധരായിരിക്കണം.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി  ഈ മാസം 28. അപേക്ഷകള്‍ നേരിട്ടോ, govtobservationhomepta@gmail.com എന്ന ഇമെയിലോ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് വയലത്തല, ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് എന്ന വിലാസത്തിലോ 9744440937 എന്ന നമ്പറിലോ  ബന്ധപ്പെടാമെന്ന് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

തൃശൂര്‍ വനിത ശിശുവികസന വകുപ്പിന് കീഴിലെ പഴയന്നൂർ ഐ സി ഡി എസ് പ്രൊജക്റ്റിലേക്ക് 2021 – 22 വര്‍ഷത്തേക്ക് വാടകയ്ക്ക് വാഹനം നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഴയന്നൂർ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 04884 250527.

വണ്ടന്‍മേട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത ശിശുവികസന വകുപ്പ് ഐസിഡിഎസ് കട്ടപ്പന അഡീഷണല്‍ പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2021-22 സാമ്പത്തിക വര്‍ഷം (2021 സെപ്റ്റംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് വരെ)  ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ഉച്ചയ്ക്ക് ഒരു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ വണ്ടന്‍മേട് ഐസിഡിഎസ് ഓഫീസില്‍ നിന്ന് ലഭിക്കും.

ഫോണ്‍: 04868 277189, 9745506022


പള്ളിക്കര പഞ്ചായത്തിലെ കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ  ഔദ്യോഗിക ആവശ്യത്തിലേക്ക് കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ്/കാർ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 23ന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷൻ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ പള്ളിക്കര പഞ്ചായത്തിലെ  കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0467 2275755

ജില്ലാ വനിതാ ശിശു വികസന ഓഫീസ് ആവശ്യത്തിനായി ടാക്സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ഇതിനായി 2021 ആഗസ്റ്റ് ഒന്നു മുതല്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം.

ഫോണ്‍: 0487 2361500

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 27 ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ജില്ല വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477-2960147,9447760885.

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഓഗസ്റ്റ് മുതൽ മാർച്ച് വരെ എട്ടു മാസത്തെ ഉപയോഗത്തിനായി കരാർ വ്യവസ്ഥയിൽ കാർ വാടകയ്ക്ക് നൽകുന്നതിന് തയാറുള്ള വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴു വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. ജൂലൈ 23ന് വൈകിട്ട് മൂന്നു വരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിനു തുറക്കും.

വിശദവിവരത്തിന് ഫോൺ: 8589082083.

കോഴിക്കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന് 2021 -22 സാമ്പത്തിക വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന്  ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23ന് ഉച്ചക്ക്  ഒരു മണി.

കൂടുതല്‍  വിവരങ്ങള്‍ക്ക്  : 0495 2378920.

വനിതശിശുവികസന വകുപ്പിന് കീഴിലെ പന്തലായനി  ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍  നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണി.

ഫോണ്‍ : 0496 2621612.

ചവറ ഐ.സി.ഡി.എസ് ഓഫീസില്‍ 2021-22 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍  വാഹനം (കാര്‍, ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ചവറ ഐ.സി.ഡി.എസ് ഓഫീസിലും 04762680719 നമ്പരിലും ലഭിക്കും

ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്  ബൊലെറ/കാര്‍/കമാണ്ടര്‍ ജീപ്പ്/കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസ വാടക 800 കി. മീ 20,000 രൂപ. ടെണ്ടര്‍ ജൂലൈ 23 രാവിലെ 10 വരെ സ്വീകരിക്കും.

മുഖത്തല ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2021-22 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ മുഖത്തല ശിശുവികസന പദ്ധതി ഓഫീസിലും 04642504411, 8281999106 നമ്പരുകളിലും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 230601.

വനിതശിശുവികസന വകുപ്പിന് കീഴിലെ വടകര അര്‍ബന്‍ ഐസിഡിഎസ് പ്രോജക്ടിലേക്ക്  2021 സെപ്തംബര്‍ മുതലുളള ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍  നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 ന് ഉച്ച രണ്ട് മണി.

ഫോണ്‍ : 0496 2515176.

വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2450276, 8281999259.

ജില്ലാ പ്രൊബേഷന്‍ ആഫീസിന്റെ ഉപയോഗത്തിന് 2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ  (7 മാസം) കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (7 വര്‍ഷത്തിലധികം പഴകാത്ത കാര്‍) ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ടെണ്ടറുകളുടെ എല്ലാ നിബന്ധനകളും ബാധകമാണ്. ടെണ്ടര്‍ ജൂലൈ 21 ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. ടെണ്ടര്‍ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പ്രൊബേഷന്‍ ആഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില (പഴയ ബ്ലോക്ക്), തൊടുപുഴ,

ഫോണ്‍ നം. 04862-220126 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23 ന് ഉച്ചക്ക് രണ്ട് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

കൊല്ലം: ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 വൈകുന്നേരം മൂന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ലഭിക്കും.

ഫോണ്‍-04742793069, 8281999052


إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.