പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

ഭോപ്പാല്‍ എയിംസില്‍ 727 അവസരം; ഡിസംബര്‍ 26 വരെ അപേക്ഷിക്കാം..


ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നോൺ ഫാക്കൽറ്റി തസ്തികകളിലായി 727 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽ 477 ഒഴിവും ഗ്രൂപ്പ് ബി വിഭാഗത്തിൽ 250 ഒഴിവുമാണുള്ളത്.

ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് III (നഴ്സിങ് ഓർഡർലി)-106, സ്റ്റോർ കീപ്പർ കം ക്ലാർക്ക്-85, ഓഫീസ് സ്റ്റോർ അറ്റൻഡന്റ്-40, എൽ.ഡി. ക്ലാർക്ക്-37, സ്റ്റെനോഗ്രാഫർ-34, വയർമാൻ-20 എന്നിവയാണ് ഗ്രൂപ്പ് സി വിഭാഗത്തിൽ കൂടുതൽ ഒഴിവുള്ള തസ്തികകൾ.

ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ-85, ടെക്നിക്കൽ ഓഫീസർ (ടെക്നിക്കൽ സൂപ്പർവൈസർ)-12, സ്റ്റോർ കീപ്പർ 14, പേഴ്സണൽ അസിസ്റ്റന്റ്-13 എന്നിവയാണ് ഗ്രൂപ്പ് ബി വിഭാഗത്തിൽ കൂടുതൽ ഒഴിവുള്ള തസ്തികകൾ.

കരാർ നിയമനമായിരിക്കും. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് തസ്തികകൾ, യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബർ 26.
Official Notification

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.