പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ ആവാം.

കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം പുറത്തിറക്കി.


കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 23ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.


Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.


വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു.


Job Summary

Department Kerala Water Authority

Post Name Operator

Category No 211/2020

Educational Qualification SSLC

Scale of Pay Rs.20,100/- to Rs.53,300/-

Method of Recruitment Direct Recruitment

Age Limit 18 – 36

Last Date 23 December 2020

ഒഴിവുകളുടെ എണ്ണം : 88


മൂന്ന് ശതമാനം ഒഴിവുകൾ ചലനവൈകല്യമുള്ളവർ , ശ്രവണ വൈകല്യമുള്ളവർ , കാഴ്ചശക്തി കുറഞ്ഞവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.

നിയമന രീതി : നേരിട്ടുള്ള നിയമനം.


പ്രായപരിധി :


18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1984 – നും 01. 01.2001 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

എസ്.സി/ എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.


യോഗ്യതകൾ :


എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ) ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.


കുറിപ്പ് :


പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവർക്ക് ഒരുവർഷത്തിൽ കുറയാത്ത സർവീസുള്ള പക്ഷം ആദ്യത്തെ താത്കാലിക നിയമനകാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ താത്കാലിക സർവീസിൻെറ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.


എന്നാൽ പരമാവധി അഞ്ചുവർഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.


പ്രസ്തുത സ്ഥാപ നത്തിൽ റഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.


താത്കാലികമായി സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.


അവർ റഗുലർ സർവീസിലല്ല ജോലി നോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.


രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.


ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.


അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2016 നോ അതിനുശേഷമോ എടുത്തതായിരിക്കണം.


ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.


നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.


ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.


അപേക്ഷാ ഫീസ് നൽകേണ്ടതില്ല.


ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.


Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.


ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.


കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.


കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.


ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .


തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.


വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.