പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
المشاركات

സൗദിയിലും യു.എ.ഇയിലും/മലിദ്വീപിലും വനിതാ നഴ്‌സുമാർക്ക് നോർക്ക വഴി നിയമനം .

 



സൗദിയിലും യു.എ.ഇയിലും വനിതാ നഴ്‌സുമാർക്ക് അവസരം



സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം.


ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ഒക്ടോബർ 19,20,21,22 തിയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷിക്കണം  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  17 ആണ്.



യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ്   ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും  ശമ്പളം.  ഡി.എച്ച്.എ. ഉള്ളവർക്ക് മുൻഗണന.

 നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.   50 ഒഴിവുകളുണ്ട്. 3000 മുതൽ 13000 ദിർഹമാണ് ശമ്പളം, (ഏകദേശം 60,000  മുതൽ 2,60,000  രൂപ വരെ) ഉയർന്ന പ്രായപരിധി  40 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി  ഒക്ടോബർ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ  ഫ്രീ നമ്പരായ 1800 425 3939 ലും 00 918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും



മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ   നഴ്‌സുമാരെ നോർക്ക മുഖാന്തരം  തിരഞ്ഞെടുക്കുന്നു.   

IELTS നു 5.5 നു മുകളിൽ സ്‌കോർ നേടിയ നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം.

ശമ്പളം 53,000 – 67,000 രൂപ. ഉയർന്ന പ്രായ പരിധി  45 വയസ്സ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക.


അവസാന തിയതി  ഒക്ടോബർ 31. ടോൾ  ഫ്രീ നമ്പർ: 1800 425 3939.




إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.