പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
المشاركات

എസ്.ബി.ഐ -യിൽ 3,850 ഓഫീസർ ,ഓൺലൈൻ അപേക്ഷ ആഗസ്ത് 16 നകം.


സ്റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) സര്‍ക്കിള്‍ ബേസ്ഡ്​ ഓഫിസര്‍മാരെ തേടുന്നു. വിവിധ സര്‍ക്കിളുകളിലായി 3,850 ഒഴിവുകളുണ്ട്​. ഓരോ സര്‍ക്കിളിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ. ശമ്പള നിരക്ക്​ 23,700-42,020 രൂപ.


അഹ്​മദാബാദ്​ (ഗുജറാത്ത്​) -750,

ബംഗളൂരു (കര്‍ണാടക) -750,

ഭോപാല്‍ (മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​​) -296/104,

ചെന്നൈ (തമിഴ്​നാട്​) -550,

ഹൈദരാബാദ്​ (തെലങ്കാന) 550,

ജയ്​പുര്‍ (രാജസ്​ഥാന്‍)-300,

മഹാരാഷ്​ട്ര (മഹാരാഷ്​ട്ര -മുംബൈ ഒഴികെ) -51,

ഗോവ -33.

അ​പേക്ഷിക്കുന്ന സര്‍ക്കിളിലേക്കാവും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.


വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/careers , www.sbi.co.in/careers എന്നീ പോര്‍ട്ടലുകളിലുണ്ട്​. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ആഗസ്​റ്റ്​ 16നകം സമര്‍പ്പിക്കണം. അപേക്ഷഫീസ്​ 750 രൂപ. എസ്​.സി/ എസ്​.ടി/ പി.ഡബ്ല്യു.ഡി (ഭിന്നശേഷിക്കാര്‍) വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക്​ ഫീസില്ല.


യോഗ്യത: ഇന്ത്യന്‍ പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുണ്ടായിരിക്കണം (യോഗ്യത പരീക്ഷയ്ക്ക്​ ലഭിച്ച മാര്‍ക്കിന്‍റെ ശതമാനം ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം). പ്രായപരിധി 1/8/2020 ല്‍ 30 വയസ്സ്​​​. 1990 ആഗസ്​റ്റ്​ രണ്ടിനു മുൻപ് ജനിച്ചവരാകരുത് സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക്​ ചട്ട​പ്രകാരം പ്രായപരിധിയില്‍ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

ഏതെങ്കിലും ഷെഡ്യൂള്‍ഡ്​ കമേഴ്​സ്യല്‍ ബാങ്ക്​ അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം.


ഏതു​ സംസ്​ഥാനത്തിലെ ഒഴിവുകള്‍ക്കാണോ അപേക്ഷിക്കുന്നത്​ അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന്​ തെളിയിക്കുന്ന 10 അല്ലെങ്കില്‍ 12 ക്ലാസ്​ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം.


അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ/ വ്യക്തിഗത അഭിമുഖം നടത്തിയാണ്​ സെലക്​ഷന്‍. സ്​റ്റേറ്റ്​, കാറ്റഗറി അടിസ്​ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ്​ ലിസ്​റ്റില്‍ നിന്നാണ്​ നിയമനം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.