പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

എയിംസിൽ 3803 നഴ്‌സിങ് ഓഫീസർ ഒഴിവുകൾ

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്‌സിങ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് കോമണ്‍ എലിജിബിലിറ്റ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളുണ്ട്. ഡൽഹി എയിംസിലേക്കും മറ്റ് പുതിയ എല്ലാ എയിംസിലുമുള്ള തസ്തികയിലായിരിക്കും നിയമനം......

ദില്ലി, ഭട്ടന്‍ഡ, ഭോപ്പാല്‍, ഭുവനേശ്വര്‍, ദ്യോഗര്‍, ഗോരഖ്പൂര്‍, ജോധ്പൂര്‍, കല്യാണി, മംഗളഗിരി, നാഗ്പൂര്‍, പട്‌ന, റായ്ബറേലി, റായ്പൂര്‍, ഋഷികേശ്, തെലങ്കാന എയിംസുകളിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

Vacancy Details
AIIMS New Delhi597
AIIMS  Bhubaneswar600
AIIMS Deogarh150
AIIMS Gorakhpur100
AIIMS Jodhpur176
AIIMS Kalyani600
AIIMS Mangalagiri140
AIIMS Nagpur100
AIIMS Patna200
AIIMS Rae Bareli594
AIIMS Raipur246
AIIMS Rishikesh300

റിക്രൂട്ട്‌മെന്റ് നോട്ടീസ് നമ്പര്‍: 106/ 2020 

യോഗ്യത :

 • ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ / സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിലെ ബി.എസ്.സി ( ഓണറബിൾ ) നഴ്‌സിങ് /ബി.എസ്.സി നഴ്‌സിങ് ബിരുദം.
 • അല്ലെങ്കിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ / സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിലെ ബി.എസ്.സി ( പോസ്റ്റ് – സർട്ടിഫിക്കറ്റ് ) / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ബിരുദം.
 • സ്റ്റേറ്റ് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൽ നഴ്‌സ്‌ ആൻഡ് മിഡ് വൈഫ്സ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

OR

 •  ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ / സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിലെ ജനറൽ നഴ്‌സിങ് മിഡ് വൈഫറി ഡിപ്ലോമ.
 • സ്റ്റേറ്റ് / ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൽ നഴ്‌സ്‌ ആൻഡ് മിഡ് വൈഫ്സ് രജിസ്ട്രേഷൻ.
 • 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
 • പ്രായപരിധി : 18-30 വയസ്സ്.
 • ഒബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

 • പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
 • മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 200 ചോദ്യമുണ്ടാകും.
 • പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുണ്ട്.
 • പരീക്ഷയുടെ യോഗ്യതയായി ജനറൽ വിഭാഗത്തിന് 50 ശതമാനവും ഒ.ബി.സി വിഭാഗത്തിന് 45 ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തിന് 40 ശതമാനവും മാർക്ക് വേണം.
 • അപേക്ഷാഫീസ് 1500 രൂപയാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് 1200 രൂപയാണ്. ഭിന്നശേഷിവിഭാഗത്തിന് ഫീസില്ല.
 • ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aiimsexams.org എന്ന വെബ്സൈറ്റ് കാണുക.

രേഖകളോ അപേക്ഷാഫോമിൻറ പകർപ്പോ എവിടേക്കും അയയ്ക്കേണ്ടതില്ല.

രജിസ്ട്രേഷൻ സ്ലിപ്പ് പേമെൻറ് രേഖയായി സൂക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

18 നും 30 നും ഇടക്കാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. വയസില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും. 9300-34800 വരെ യാണ് ശമ്പളം. സെപ്തംബര്‍ 1 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.

1500 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം/ ഇഡബ്ല്യൂഎസ് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
വിവരങ്ങൾക്ക്: www.aiimsexams.org

إرسال تعليق

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.