കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പര്‍.255/2021) തസ്തികയിലേയ്ക്ക് 13.01.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ അഞ്ച്, ആറ്, ഏഴ്, 12, 13, 14 എന്നീ തിയ്യതികളിൽ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടള്ളതിനാല്‍ വൃക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്യുന്നതല്ല.
അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ -ഫോറം പി എസ് സി യുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0495 2371971