Join Our WhatsApp Group Contact Us Join Now!

2021 ലെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു..

അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു.
വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ മൂന്നോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകുന്നത്. ഈ വർഷം ലഭിച്ച അപേക്ഷകളിൽ നിന്ന് വ്യാവസായിക സുരക്ഷിതത്വ അവാർഡ് നിർണ്ണയ കമ്മിറ്റി തെരഞ്ഞെടുത്ത വ്യവസായശാലകൾക്കാണ് അവാർഡുകൾ ലഭിച്ചത്.

ജോലിക്കാരുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ എറണാകുളത്തെ ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.എസി.റ്റി) അവാർഡിനർഹമായി.
എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആന്റ് സർവീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആന്റ് കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അവാർഡിനർഹമായി. ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ കൊല്ലം സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ് മറ്റുള്ളവ എന്ന വിഭാഗത്തിൽ പാലക്കാട് സെയിന്റ് ഗോബെയിൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡും അവാർഡ് നേടി. ബെസ്റ്റ് സേഫ്റ്റി വർക്കറായി പേരൂർക്കട എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിലെ റ്റി.പി. ഷൺമുഖൻ,  എറണാകുളം ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ റോമിയോ ജോർജ്ജ് എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് സേഫ്റ്റി വർക്കർ ആയി  എറണാകുളം എഫ്.എ.സി.റ്റിയിലെ  മഹേഷ് ഓറോൺ-നെ തെരഞ്ഞെടുത്തു.
251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആന്റ് സർവീസിംഗ് വിഭാഗത്തിൽ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്, പുതുവൈപ്പ്, കൊച്ചി, ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആലുപുരം വർക്‌സ്, കളമശ്ശേരി എന്നീ ഫാക്ടറികളും ഫുഡ് ആന്റ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ സിന്തെറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, കടയിരുപ്പ്, കോലഞ്ചേരി, എറണാകുളം, പ്ലാന്റ് ലിപിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കടയിരുപ്പ്, കോലഞ്ചേരി, എറണാകുളം എന്നീ ഫാക്ടറികളും റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വികെസിഫുട്ട് കെയർ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, കിനാലൂർ, കോഴിക്കോടും ഫാക്ടറിയും മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ നേവൽ എയർ ക്രാഫ്റ്റ് യാർഡ്, നേവൽ ബേയ്‌സ്, കൊച്ചിയും അവാർഡിന് അർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറായി എവിറ്റി നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ഉദയകുമാർ, ഒ.സി-യും ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറായി എവിറ്റി നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ അമിനുൾ ഇസ്ലാം ഖാനും തെരഞ്ഞെടുക്കപ്പെട്ടു.

101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആന്റ് സർവ്വീസിംഗ് വിഭാഗത്തിൽ സുഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവ, ഫുഡ് ആന്റ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ സിന്തെറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം, റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ്, കോഴിക്കോട്, മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ കാർബൊറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, നാലുകെട്ട്, കൊരട്ടി, തൃശ്ശൂർ, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, ആക്കുളം, തിരുവനന്തപുരം എന്നീ ഫാക്ടറികളും അവാർഡിനർഹമായി. ബെസ്റ്റ് സേഫ്റ്റി വർക്കറായി ആക്കുളം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിലെ മണികണ്ഠൻ. എ തെരഞ്ഞെടുക്കപ്പെട്ടു.
20 മുതൽ 100 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എൻജിനിയറിങ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ പാലക്കാട് സർജിക്കൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, വൈസ് പാർക്ക്, കഞ്ചിക്കോട് എന്ന ഫാക്ടറിയും കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ പ്രൊഡെയർ എയർ പ്രോഡക്ട്‌സ്, എറണാകുളവും പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് വിഭാഗത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി സ്റ്റോൺ ക്രഷർ യൂണിറ്റ് കൊടിയത്തൂരും മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ മലയാളമനോരമ പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം യൂണിറ്റ്, അച്ചൂർ ടീ ഫാക്ടറി, അച്ചൂരാനം, വയനാട് എന്നിവയും അവാർഡ് നേടി.

20 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ വിഭാഗത്തിൽ മലബാർ ഇന്റർലോക്ക്, ഒഴക്രോം, കണ്ണൂർ എന്ന ഫാക്ടറിയും ഓട്ടോമൊബൈൽ റിപ്പയറിംഗ് ആന്റ് സർവ്വീസിംഗ്, ജനറൽ എൻജിനിയറിങ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് എന്ന വിഭാഗത്തിൽ സാരഥി ബൈക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, തട്ടാമല, കൊല്ലവും സാമിൽ ആന്റ് ടിമ്പർ പ്രൊഡക്ട്‌സ് എന്ന വിഭാഗത്തിൽ എംസിഎച്ച് സാമിൽ, കാരക്കുന്ന്, മലപ്പുറവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കാലിക്കട്ട് എയർപോർട്ട്, മലപ്പുറവും അവാർഡ് കരസ്ഥമാക്കി.
ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിയായി ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, കൊച്ചി ഡിവിഷൻ, അമ്പലമേട്, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട എന്നിവയും ബെസ്റ്റ് സ്റ്റാറ്റിയൂട്ടറി സേഫ്റ്റി ഓഫീസറായി ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് കോഴിക്കോട് ഡിപ്പോയിലെ സുനിൽ കുമാർ, ആലിങ്കലും ബെസ്റ്റ് സ്റ്റാറ്റിയൂട്ടറി മെഡിക്കൽ ഓഫീസർ ആയി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ഉദ്യോഗമണ്ഡലിലെ ഡോ. വിദ്യ. എസും അവാർഡിനർഹരായി.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.