Join Our WhatsApp Group Contact Us Join Now!
Posts

കേരളത്തിലെ വിവിധ ജില്ലകളിൽ ഹോം ഗാർഡ് ഒഴിവുകൾ

കോട്ടയം ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമ സേനകൾ, ബി.എസ്.എഫ്., സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ അർദ്ധസൈനിക വിഭാഗങ്ങൾ, കേരള പൊലീസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ വിഭാഗങ്ങളിൽനിന്നും വിരമിച്ച പുരുഷ, വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. 

2022 ഡിസംബർ 31ന് 35നും 58നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായ മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ. കായികക്ഷമതാ പരീക്ഷ വിജയിക്കുന്ന അപേക്ഷകരിൽ നിന്ന് പ്രായം കുറഞ്ഞവർക്ക് മുൻഗണന നൽകിയാണ് റാങ്ക് പട്ടിക തയാറാക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15. അപേക്ഷ ഫോമും വിശദവിവരവും ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും.

കണ്ണൂർ ജില്ലയിൽ പൊലീസ്/ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിൽ ഹോംഗാർഡ്സ് വിഭാഗത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ആർമി/ നേവി/ എയർഫോഴ്സ്/ബിഎസ്എഫ്/ സിആർപിഎഫ്/സിഐഎസ്എഫ്/എൻഎസ്ജി/എസ്എസ്ബി/ആസ്സാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽ നിന്നോ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. പ്രായം 35നും 58നും ഇടയിൽ.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിൽ പതിക്കണം), ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ/ മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അസി.സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 31.

യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ. ഫോൺ: 0497 2701092.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.