കേരള PSC റിക്രൂട്ട്മെന്റ് 2023 – 63700/- രൂപ വരെ ശമ്പളം! പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം:താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റത്തവണ രജിസ്ട്രേഷൻ സ്കീം മുഖേന ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ സ്കീം അനുസരിച്ച് രജിസ്റ്റർ ചെയ്യണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.
കേരള PSC റിക്രൂട്ട്മെന്റ് 2023
കേരള PSC റിക്രൂട്ട്മെന്റ് 2023 യോഗ്യത:
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
- ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും പ്രിന്റിംഗ് ടെക്നോളജിയിലുള്ള ഡിപ്ലോമ യോഗ്യത നേടിയവരായിരിക്കണം.
- അല്ലെങ്കിൽ കമ്പോസിംഗ്, മെഷീൻ വർക്ക് & ബുക്ക് ബയന്റിംഗ് ഇവയിൽ കെ.ജി.റ്റി.ഇ (ലോവർ) ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയവരായിരിക്കണം.
കേരള PSC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:
18 -36 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.( 02.01.1986-നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം)
കേരള PSC റിക്രൂട്ട്മെന്റ് 2023 ശമ്പളം:
₹.27900-63700/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.
കേരള PSC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
കേരള PSC റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
- രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്.
- പ്രസ്തുത തസ്തികയോടൊപ്പം കാറ്റഗറി നമ്പർ 718/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.( പ്രസ്തുത കാറ്റഗറി നമ്പർ അനുയോജ്യമായത് ക്ലിക്ക് ചെയ്യുക)
- ഓരോ കാറ്റഗറി പ്രേത്യകം അപേക്ഷ സമർപ്പിക്കണം
- ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.
- ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം
NOTIFICATION
OFFICIAL SITE