IKM റിക്രൂട്ട്മെന്റ് 2023 – MBA ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം! അഭിമുഖം മാത്രം: രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടറൈസേഷൻ സംരംഭമാണിത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണം, വികേന്ദ്രീകൃത ആസൂത്രണം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളെയും ഇത് അഭിസംബോധന ചെയ്യുന്നു. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുക ആണ്.
ബോർഡിന്റെ പേര് | Information Kerala Mission |
തസ്തികയുടെ പേര് | Urban Consultant/ Coordinator and Liaison Officer |
ഒഴിവുകളുടെ എണ്ണം | വിവിധതരം |
അവസാന തീയതി | 27/01/2023 |
സ്റ്റാറ്റസ് | അപേക്ഷ സ്വീകരിക്കുന്നു |
ബിരുദത്തിനു ശേഷം MBA ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
മാനേജറിലും ഓഫീസ് തലത്തിലും അർബൻ അഡ്മിനിസ്ട്രേഷനിൽ കേരള സർക്കാരിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
തിരുവനന്തപുരം ജില്ലയിൽ ആണ് നിയമനം നടക്കുന്നത്.
അവസാനത്തെ ശമ്പളം അനുസൃതം ആയിട്ടായിരിക്കും ശമ്പളം നിശ്ചയിക്കുന്നത്.
വ്യക്തിഗത അഭിമുഖം മുഖേന ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ 1 വർഷത്തേക്ക് ആയിരിക്കും നിയമനം നടക്കുന്നത്. അത് ആവശ്യകതയുടെ അടിസ്ഥാനത്തിലും സ്ഥാനാർത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയും വീണ്ടും നീട്ടി നൽകാവുന്നതാണ്.
The Executive Director, Information Kerala Mission, Public Office Complex, Public Office P.OThiruvananthapuram – 695 033