Join Our WhatsApp Group Contact Us Join Now!

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വാർഡ് അറ്റൻഡന്റ് ഒഴിവ്..

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വാർഡ് അറ്റൻഡന്റ് ഒഴിവ്..
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വാർഡ് അറ്റൻഡന്റ് ഒഴിവ്


ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ വിവിധ തസ്തികകളിലായി 97 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇതിൽ 93 ഒഴിവ് വാർഡ് അറ്റൻഡന്റ് തസ്തികയിലാണ്.

ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് , ക്ലാർക്ക് , നീഡിൽ വുമൺ തസ്തികകളിലാണ് ശേഷിക്കുന്ന ഒഴിവുകൾ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : വാർഡ് അറ്റൻഡന്റ് 

  • ഒഴിവുകളുടെ എണ്ണം : പുരുഷൻ -56 , വനിത -37 എന്നിങ്ങനെയാണ് ഒഴിവുകൾ
  • യോഗ്യത : മെട്രിക്കുലേഷനും ഹോസ്പിറ്റൽ വാർഡുകളിൽ പ്രവർത്തനപരിചയവും.
  • മെന്റൽ ഹോസ്പിറ്റലിൽ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
  • പ്രായപരിധി : 25 വയസ്സ് (ഇളവുകൾ ബാധകം).
  • ശമ്പളം : 18,000 – 56,900 രൂപ.

തസ്തികയുടെ പേര് : ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
  • ഒക്യുപേഷണൽ യോഗ്യത തെറാപ്പിയിൽ ബാച്ചിലർ ബിരുദവും ആശുപത്രി / ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.
  • അല്ലെങ്കിൽ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഉൾപ്പെട്ട പന്ത്രണ്ടാം ക്ലാസ് വിജയവും ഒക്യുപ്പേഷണൽ തെറാപിയിൽ ദ്വിവത്സര ഡിപ്ലോമയും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ആശുപത്രിയിൽ മൂന്നുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 33 വയസ്സ്.
  • ശമ്പളം : 35,400 – 1,12,400 രൂപ.

തസ്തികയുടെ പേര് : ലൈബ്രറി ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റും.
  • പ്രായം : 18-27 വയസ്സ്.
  • ശമ്പളം : 19,900-63,200 രൂപ.

തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും കംപ്യൂട്ടർ പ്രാവീണ്യവും.
  • പ്രായം 18-27 വയസ്സ്.
  • ശമ്പളം : 19,900-63,200 രൂപ.

തസ്തികയുടെ പേര് : നീഡിൽ വുമൺ

  • ഒഴിവുകളുടെ എണ്ണം : 01 (എസ്.സി)
  • യോഗ്യത : പത്താം ക്ലാസ് വിജയവും എംബ്രോയ്ഡറി ആൻഡ് നീഡിൽ വർക്ക് ട്രേഡിൽ ഐ.ടി.ഐ. വിജയവും ഒരുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 19900-63,200 രൂപ.

അപേക്ഷാഫീസ് :

ജനറൽ , ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി , എസ്ടി , ഒ.ബി.സി ,ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് ഫീസ് (പുറമെ ട്രാൻസാക്ഷണൽ ചാർജും).

ഓൺലൈനായാണ് ഫീസടക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾ www.cipranchi.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.