Join Our WhatsApp Group Contact Us Join Now!
Posts

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 12 അവസരം

Job Payangadi Live

 


കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 12 അവസരം : തിരുവനന്തപുരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മാർക്കറ്റിങ് എക്സിക്യുട്ടീവ് , ക്രെഡിറ്റ് ഓഫീസർ , സർവീസ് എൻജിനീയർ തസ്തികകളിലെ 12 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യുട്ടീവ്

ഒഴിവുകളുടെ എണ്ണം : 06

പ്രായപരിധി :

  • 2022 ജൂലായ് അഞ്ചിന് 35 വയസ്സ്.
  • സംവരണ വിഭാഗക്കാർ ചട്ടപ്രകാര മുള്ള വയസ്സിളവിന് അർഹരാണ്.

യോഗ്യത :

  • ബിരുദം. മാർക്കറ്റിങ്ങിൽ ഒരു വർഷ പ്രവൃത്തിപരിചയം.
  • എം.ബി.എ. ബിരുദധാരികൾക്കും ഫിനാൻഷ്യൽ പ്രോഡക്ടുകൾ മാർക്കറ്റുചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.

ശമ്പളം : പ്രതിമാസം 25,000 രൂപ.

തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 05

പ്രായപരിധി :

  • 2022 ജൂലായ് അഞ്ചിന് 40 വയസ്സ്.
  • സംവരണ വിഭാഗക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവിന് അർഹരാണ്.

യോഗ്യത :

  • ബിരുദം (JAIIB) , ബാങ്ക് , എൻ.ബി.എഫ്.സി.കൾ , എഫ്.ഐ.കൾ എന്നിവിടങ്ങളിൽ ക്രെഡിറ്റ് അപ്രൈസലിൽ മൂന്നുവർഷ പ്രവൃത്തിപരിചയം.

ശമ്പളം : പ്രതിമാസം 40,000 രൂപ

തസ്തികയുടെ പേര് : സർവീസ് എൻജിനീയർ (ഐ.ടി ഹാർഡ്‌വെയർ & നെറ്റ്-വർക്കിങ്)

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി :

  • 2022 ജൂലായ് അഞ്ചിന് 35 വയസ്സ്.
  • സംവരണ വിഭാഗക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവിന് അർഹരാണ്.

യോഗ്യത :

  • കംപ്യൂട്ടർ എൻജിനീയറിങ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷനിൽ ത്രിവത്സര ഡിപ്ലോമ.
  • സിസ്റ്റം അഡ്മിനിസ്ട്രേഷൻ / നെറ്റ് വർക്കിങ് സെർവർ മെയിന്റനൻസിൽ സർട്ടിഫിക്കറ്റ് അഭികാമ്യം. മൂന്നുവർഷ പ്രവൃത്തിപരിചയം.
  • ശമ്പളം : പ്രതിമാസം 25,000 രൂപ.

നെറ്റ്-വർക്കിങ് , ഫയർവാൾ , സെർവർ ഇൻസ്റ്റലേഷൻസ് ഡെസ്ക്ടോപ് പി.സി.കൾ , പ്രിന്ററുകൾ , ലാപ്ടോപ്പുകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ അറിവുണ്ടാകണം.

തിരഞ്ഞെടുപ്പ് : അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷകരുടെ എണ്ണം വർധിച്ചാൽ എഴുത്തുപരീക്ഷയും നടത്തും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കുള്ള കരാർ നിയമനം നൽകും.

ഈ കരാർ മൂന്നുവർഷംവരെ നീട്ടിക്കിട്ടാം.

കേരളത്തിലെ ഏതുജില്ലയിലും നിയമനം ലഭിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

www.kfc.org ൽ നൽകിയിരിക്കുന്ന നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം തപാലിൽ അയയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം.

വിലാസം :

The Executive Director ,
Head Office , Kerala Financial Corporation ,
Vellayambalam ,
Thiruvananthapuram – 695033 , Kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.



Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.