തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന അപേക്ഷ ക്ഷണിച്ചു.
സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ ‘എ’ ക്ലാസ് രജിസ്‌ട്രേഷൻ എന്നിവയും ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ/ ഹോമിയോപ്പതിക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി 5 വർഷത്തെ പരിചയവും വേണം. തിരുവനന്തപുരം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലാകളോ കേരള ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ് എന്നിവയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ ‘എ’ ക്ലാസ് രജിസ്‌ട്രേഷൻ എന്നിവയും അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയവും അഭികാമ്യം. തിരുവനന്തപുരം-4, കോഴിക്കോട്-4 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 42500 – 87000 (സീനിയർ മെഡിക്കൽ ഓഫീസർ), 39500 – 83000 (മെഡിക്കൽ ഓഫീസർ) ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695009 എന്ന വിലാസത്തിൽ ജൂൺ 20 നകം ലഭിക്കണം. ഇ-മെയിൽ: pcodhme@gmail.com.