പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!
Posts

പഞ്ചാബ് നാഷണൽ ബാങ്കിൽ 11 പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

Job Payangadi Live

 


പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർമാരുടെ 11 സ്ഥിരം ഒഴിവ്.

തിരുവനന്തപുരം സർക്കിളിലാണ് അവസരം.

കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി എന്നീ നാല് ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ തപാലിൽ അയക്കണം.

ജില്ലയും ഒഴിവും :

  • കൊല്ലം-4 (ജനറൽ-2, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-1),
  • പത്തനംതിട്ട-1 (ജനറൽ-1),
  • ആലപ്പുഴ-4 (ജനറൽ-2, ഒ.ബി.സി-2),
  • ഇടുക്കി-2 (ജനറൽ-1, ഒ.ബി.സി-1)

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കരുത്.
  • നിരക്ഷരർക്കും അപേക്ഷിക്കാം.
  • അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം.

പ്രായം : 18-24 വയസ്സ്.

നിയമപ്രകാരമുള്ള സംവരണ ആനുകൂല്യം ലഭിക്കും. 01.01.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

ഇ-മെയിൽ : cotvmhrd@pnb.co.in

ഫോൺ : 0471 2960638.

അപേക്ഷാഫോമുകൾ ഇനി പറയുന്ന വിവരങ്ങൾ ചേർത്ത് പൂരിപ്പിക്കണം.

1. പേര്, 2. അച്ഛന്റെ പേര്, 3. ജനനത്തീയതി, 4. പ്രായം, 5. വിദ്യാഭ്യാസ യോഗ്യത (അവസാനത്തെ പരീക്ഷ പാസായത്), 6. ജാതി, കാറ്റഗറിയും മതവും, 7. വിലാസം, 8. സ്ഥിരവിലാസം, 9. ഡൊമിസൈൽ (a. വില്ലേജ്, b. താലൂക്ക്), 10. ഭാഷ (എഴുതുന്നതും/വായിക്കുന്നതും), 11. മൊബൈൽ/ലാൻഡ്ലൈൻ നമ്പർ, 12. ഇ-മെയിൽ ഐ.ഡി. 13. ഇപ്പോഴത്തെ ജോലി, 14. മറ്റെന്തെങ്കിലും വിവരങ്ങൾ. 15. ഒപ്പ്.

അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ഇവയൊക്കെയാണ്.

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്.

1. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്,
2. ഫോട്ടോ പതിപ്പിച്ച അപേക്ഷ (അപേക്ഷയുടെ വലതു ഭാഗത്ത് മുകളിൽ ഒപ്പിട്ട് ഫോട്ടോ പതിച്ചിരിക്കണം).
3. അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷ പാസായില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും,
4. ഒ.ബി.സി.ക്കാർക്ക് തഹസിൽദാർ നൽകിയ സർട്ടിഫിക്കറ്റ്,
5. മേൽവിലാസരേഖ,
6. ഭിന്നശേഷിക്കാർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,
7. സ്ഥിരതാമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
8. സാമ്പത്തിക സംവരണമുള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,
9. മറ്റ് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവ.

അപേക്ഷ പൂരിപ്പിച്ച്

The Functional Manager (HRD)
Punjab National Bank
Circle Office : Trivandrum, Vyshnavi Tower
Bye Pass Road, Ambalathara
Thiruvananthapuram-695026

എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷാ കവറിന് പുറത്ത് RECRUITMENT OF PART TIME-SWEEPERS 2021-22 എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 13.

Note : അപേക

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.