തിരുവിതാംകൂർ ദേവസ്വം ബോർഡ് ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി)/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്ന തിന് നിശ്ചിത യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 18 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ നൽകണം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വിശദമായ യോഗ്യത മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എൽഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 തസ്തികകളിലേക്ക് നിലവിൽ 50 ഒഴിവുകളാണ് ഉള്ളത്. നിലവിലെ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും ഒരു വർഷവും കൂടിയത് മൂന്നു വർഷവും കാലാവധി ഉണ്ടായിരിക്കുന്നതാണ്.
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത
തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് വഴി എൽഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം ₹19,000 രൂപ മുതൽ 43,600 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
› ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
› വെബ്സൈറ്റിലെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്
› അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 3 മാസത്തിനകം എടുത്തതായിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പണത്തിനും ഉപയോഗിക്കാവുന്നതാണ്
› പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർഥിക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
› അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനുമുൻപ് താൻ സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് ഉദ്യോഗാർഥിയുടെ ചുമതലയാണ്.
› അപേക്ഷാഫീസ് ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അടക്കാവുന്നതാണ്. ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
› വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.