തിരുവനന്തപുരം ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ അസിസ്റ്റൻറ് ഗ്രേഡ് – 2, ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികയ്ക്ക് ഇംഗ്ലീഷ് ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ അഞ്ചു വർഷത്തിൽ കുറയാതെയുള്ള ഓഫീസ് പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ : 0471-2553540 ) എന്ന വിലാസത്തിൽ മെയ് 21 നു വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cdckerala.org.