Cochin Shipyard Recruitment 2022 – Cochin Shipyard Limited has announced an online notification for recruitment to the various posts.
കൊച്ചിൻ ഷിപ്പ്യാഡിൽ 274 വർക്ക്മെൻ/സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ഥിരം നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.
വർക്ക്മെൻ-261
തസ്തികയുടെ പേര് : സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ
- ഒഴിവുകളുടെ എണ്ണം : 16 (മെക്കാനിക്കൽ-10, ഇലക്ട്രിക്കൽ-4, ഇലക്ട്രോണിക്സ്-1, ഇൻസ്ട്രുമെന്റേഷൻ-1)
- യോഗ്യത : മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ. 60 ശതമാനം മാർക്കുണ്ടായിരിക്കണം.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 04 (മെക്കാനിക്കൽ-2, ഇലക്ട്രിക്കൽ-1, ഇലക്ട്രോണിക്സ്-1)
- യോഗ്യത : മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ. 60 ശതമാനം മാർക്കുണ്ടായിരിക്കണം. നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01 (എ.ബി.എ.പി.)
- യോഗ്യത : കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ് ബി.എസ്.സി അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ. നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ലബോറട്ടറി അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01 (മെക്കാനിക്കൽ)
- യോഗ്യത : മെക്കാനിക്കൽ മെറ്റലർജിക്കൽ എൻജിനീയറിങ് ഡിപ്ലോമ. നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ലബോറട്ടറി അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01(കെമിക്കൽ)
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി. 60 ശതമാനം മാർക്കുണ്ടായിരിക്കണം.നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ/എൻജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ), നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ കമേഴ്സ്യൽ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കമേഴ്സ്യൽ പ്രാക്ടീസിൽ മൂന്നുവർഷത്തെ ഡിപ്ലോമ. 60 ശതമാനം മാർക്കുണ്ടായിരിക്കണം. നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ആർട്സ് (ഫൈൻ ആർട്സ്/പെർഫോർമിങ് ആർട്സ് ഒഴികെയുള്ളത്)/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനി സ്ട്രേഷൻ ബിരുദം. 60 ശതമാനം മാർക്കുണ്ടായിരിക്കണം. നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : വെൽഡർ കം ഫിറ്റർ
- ഒഴിവുകളുടെ എണ്ണം : 206 (വെൽഡർ/വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്ട്-108, ഷിറ്റ് മെറ്റൽ വർക്കർ-41, പ്ലംബർ-40, മെക്കാനിക്ക് മോട്ടോർ വെഹിക്കിൽ/മെക്കാനിക്ക് ഡിസൽ-8, ഫിറ്റർ-9)
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. വെൽഡർ/വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)/പ്ലംബർ/പൈപ്പ് ഫിറ്റർ/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് ഡീസൽ/ഫിറ്റർ/ഷീറ്റ് മെറ്റൽ വർക്കർ ഐ.ടി.ഐ.യും (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) ഓൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റും ( നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഫിറ്റർ
- ഒഴിവുകളുടെ എണ്ണം : 16 (ഇലക്ട്രിക്കൽ-10, ഇലക്ട്രോണിക്സ്-6)
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം. ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്ക് ഐ.ടി.ഐ.യും (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഓൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റും (നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ) ഉണ്ടായിരിക്കണം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഷിപ്പ്റൈറ്റ് വുഡ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം. ഷിപ്പ്റൈറ്റ്ഡ് (കാർപെന്റർ) ഐ.ടി.ഐ.യും (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) ഓൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റും (നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്. 2022 ജൂൺ 06 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
1987 ജൂൺ 7-ന് ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം.
ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷവും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
ശമ്പളം :
- W6 : 22,500-73,750 രൂപ,
- W7 : 23,500-77,000 രൂപ.
സൂപ്പർവൈസർ : ഒഴിവ്-13
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (കമേഴ്സ്യൽ)
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/മറൈൻ എൻജിനീയറിങ് ഡിപ്ലോമ. ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്. 2022 ജൂൺ 06 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
1977 ജൂൺ 07ന് ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം.
ശമ്പളം : 28,000-110,000 രൂപ
അപേക്ഷാഫീസ് : 400 രൂപ.
എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല.
ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ്/യു.പി.ഐ വഴി ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.in എന്ന വെബ്സൈറ്റ് കാണുക.
തിരഞ്ഞെടുപ്പും പരീക്ഷാ സിലബസിന്റെ വിശദാംശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06.