മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട് തസത്കിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുണ്ട്. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യൽ സയൻസിലോ, ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ ഉള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യവികസന പദ്ധതികളുടെ ആസൂത്രണം, നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട് 8-10 വർഷത്തെ പ്രവർത്തന പരിചയവും ഇത്തരം പദ്ധതികളുടെ 2-3 വർഷത്തെ സോഷ്യൽ ഓഡിറ്റ് പരിചയവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ബന്ധപ്പെട്ട പരിശീലത്തിലും കാര്യപ്രാപ്തി വികസനത്തിലും ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോം www.socialaudit.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ 18 നകം https://forms.gle/