കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur@gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.