2022ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യുട്ടേഷൻ നിയമനം നടത്തുന്നു. മുസ്ലിം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണാധികാരമുള്ള സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരം ജീവനക്കാരായിരിക്കണം. താൽക്കാലിക നിയമനം മെയ് 2022 പകുതി മുതൽ ആഗസ്റ്റ് 2022 പകുതിവരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്.
കോർഡിനേറ്റർ (അഡ്മിൻ), അസിസ്റ്റന്റ് ഹജ് ഓഫീസർ, ഹജ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ഓൺലൈനായി www.haj.nic.in/deputation മുഖേന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൽ സമർപ്പിക്കണം. ഓൺലൈനായി 20നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.haj.nic.in.