തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 28നകം ലഭിക്കണം.