എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ഒഴിവാണുള്ളത്.പ്രായപരിധി 23നും 60നും മധ്യേ. ശമ്പളം-50,000 രൂപ.യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദാനന്തര ബിരുദം.ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, എക്സൈസ് ഡിവിഷന്‍ ഓഫീസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം-695023 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0471-2473149, ഇമെയില്‍: dectvpm.exc@kerala.gov.in. അപേക്ഷകന്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ 28ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.