Join Our WhatsApp Group Contact Us Join Now!

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിക്കാം..

എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയിൽ മന:പൂർവ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ അല്ലാതെ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് എംപ്ലോയ്‌മെന്റ് അസൽ രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിച്ചു നൽകും.

അർഹതയുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റ് ആയ www.eemployment.kerala.gov.in ന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി പ്രത്യേക പുതുക്കൽ നടത്താവുന്നതാണ്. 01/10/2021 മുതൽ 30/11/2021 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്‌ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എറണാകുളം ഓഫീസിൽ നേരിട്ടോ/ ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിച്ചാലും പുതുക്കൽ നടത്താം.

സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവർക്ക് രജിസ്‌ട്രേഷൻ നിലവിലില്ലാതിരുന്ന കാലത്തെ തൊഴിൽരഹിത വേനതത്തിന് അർഹത ഉണ്ടായിരിക്കില്ല. എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ഈ ഓഫീസിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 30/11/2021 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊതു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷൻ എംപ്ലോയ്‌മെന്റ് ഓഫീസർ (പി&ഇ) അറിയിച്ചു.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.