Join Our WhatsApp Group Contact Us Join Now!

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ..

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർഗോഡ് പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള (ഒരു ഒഴിവ്) പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും റിട്ടയർ ചെയ്ത അദ്ധ്യാപകർ അല്ലെങ്കിൽ കാലാകാലങ്ങളിൽ യു.ജി.സി/എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. 25 വയസ്സ് പൂർത്തിയായവരും 67 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം. യോഗ്യതയുള്ളവർ ആഗസ്റ്റ് 11ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്തിനുള്ളിൽ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും director.mwd@gmail.com എന്ന മെയിലിൽ അയക്കണം. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ ഇ-മെയിലിൽ നൽകുന്നവരെ മാത്രമെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കൂ. ആഗസ്റ്റ് 12ന് രാവിലെ 10 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും. രജിസ്റ്റർ ചെയ്തവർക്ക് ലിങ്ക് അയയ്ക്കും.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.