Join Our WhatsApp Group Contact Us Join Now!

ഐ.ഡി.ബി.ഐ ബാങ്കിൽ 920 എക്സിക്യൂട്ടീവ് ഒഴിവ്..

ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ) എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്.

  • ജനറൽ -373 ,
  • എസ്.സി-138 ,
  • എസ്.ടി-69 ,
  • ഒ.ബി.സി-248 ,
  • ഇ.ഡബ്ലൂ.എസ്-92 എന്നിങ്ങനെയാണ് ഒഴിവുകൾ.

വി.ഐ , ഒ.എച്ച് , എച്ച്.ഐ , എം.ഡി/ഐ.ഡി വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് 9 വീതം ഒഴിവുകൾ നീക്കി വെച്ചിട്ടുണ്ട്.

യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സർവകലാശാലാ ബിരുദമോ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം മാർക്ക് മതി.

പ്രായം : 20 വയസ്സ് തികഞ്ഞിരിക്കണം.

25 വയസ്സ് കവിയാൻ പാടില്ല.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി(എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്.

വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ജൂലായ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക.

തിരഞ്ഞെടുപ്പ് : ഓൺലൈൻ ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.

160 മാർക്കിനായിരിക്കും പരീക്ഷ.

സമയം 90 മിനിറ്റ്.

ശരിയുത്തരത്തിന് ഒരു മാർക്ക്.

തെറ്റിയാൽ 0.25 മാർക്ക് കുറയ്ക്കും.

സെപ്റ്റംബർ അഞ്ചിനായിരിക്കും പരീക്ഷ.

കേരളത്തിൽ ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം , കോട്ടയം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം , തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

നിയമനം : കരാർ അടിസ്ഥാനത്തിലാണ് നിയമനം.

തുടക്കത്തിൽ ഒരുവർഷത്തേക്കാണ് കരാർ.

പ്രകടനം വിലയിരുത്തി ഇത് രണ്ടു വർഷത്തെക്കു കൂടി ദീർഘിപ്പിക്കും.

ആകെ മൂന്നുവർഷം പൂർത്തിയാക്കുന്ന വരെ ഐ.ഡി.ബി.ഐ ബാങ്കിന്റെ അസിസ്റ്റൻറ് മാനേജർ (ഗ്രൂപ്പ് എ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരിഗണിക്കും.

ശമ്പളം : ആദ്യ വർഷം 29,000 രൂപ , രണ്ടാം വർഷം 31,000 രൂപ , മൂന്നാം വർഷം 34,000 രൂപ.

അപേക്ഷാഫീസ് : എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 200 രൂപ.

മറ്റുള്ളവർക്ക് 1000 രൂപ.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

ഫോട്ടോ , ഒപ്പ് ,വിരലടയാളം തുടങ്ങിയവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.

Important Links
Official NotificationClick Here
Apply Online & More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.