Join Our WhatsApp Group Contact Us Join Now!

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 347 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്..

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

347 ഒഴിവുണ്ട്.

  • സീനിയർ മാനേജർ ,
  • മാനേജർ ,
  • അസിസ്റ്റൻറ് മാനേജർ തസ്തികകളിലാണ് അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ മാനേജർ (റിസ്ക്)

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : ഗ്ലോബൽ അസാസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
  • അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽ നിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
  • അല്ലെങ്കിൽ സി.എഫ്.എ/ സി.എ/ സി.എം.എ (ഐ.സി.ഡബ്ല്യൂ.എ) / സി.എസ്.
  • അല്ലെങ്കിൽ ഫസ്റ്റ് ക്ലാസാടെയുള്ള ദ്വിവത്സര എം.ബി.എ (ഫിനാൻസ്) / പി.ജി.ഡി.എം (ഫിനാൻസ്) , അല്ലെങ്കിൽ മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : മാനേജർ (റിസ്ക്)

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : ഗ്ലോബൽ അസാസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
  • അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽനിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
  • അല്ലെങ്കിൽ സി.എഫ്.എ/ സി.എ/ സി.എം.എ (ഐ.സി.ഡബ്ല്യൂ.എ) / സി.എസ് അല്ലെങ്കിൽ ദ്വിവത്സര എം.ബി.എ (ഫിനാൻസ്) / പി.ജി.ഡി.എം ( ഫിനാൻസ്).
  • അല്ലെങ്കിൽ മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : മാനേജർ (സിവിൽ എൻജിനീയർ)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ / ബി.ടെക് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : മാനേജർ (ആർക്കിടെക്)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ആർക്കിടെക്ടർ ബിരുദം , കൗൺസിൽ ഓഫ് ആർക്കിടെക്ടർ രജിസ്‌ട്രേഷൻ.
  • ഓട്ടോ കാഡ് അറിയണം.
  • മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

തസ്തികയുടെ പേര് : മാനേജർ (ഇലക്ട്രിക്കൽ എൻജിനീയർ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : മാനേജർ (പ്രിൻറിങ് ടെക്നോജിസ്റ്റ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്രിൻറിങ് ടെക്നോളജി ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : മാനേജർ (ഫോറെക്സ്)

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ് , ഇൻറർനാഷണൽ ബിസിനസ് , ട്രേഡ് ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ / പി.ജി.ഡി.ബി.എ / പി.ജി.ഡി.ബി.എം / പി.ജി.പി.എം / പി.ജി.ഡി.എമ്മും.
  • ഫോറെക്സിൽ എ.ഐ.ബി.എഫ് സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : മാനേജർ (ചാർട്ടേഡ് അക്കൗണ്ടൻറ്)

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : ഐ.സി.എ.ഐ. അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂഷനുകളിൽനിന്ന് നേടിയ സി.എ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ടെക്നിക്കൽ ഓഫീസർ)

  • ഒഴിവുകളുടെ എണ്ണം : 26
  • യോഗ്യത : സിവിൽ , ഇലക്ട്രിക്കൽ , മെക്കാനിക്കൽ , പ്രൊഡക്ഷൻ , മെറ്റലർജി , ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ , കംപ്യൂട്ടർ സയൻസ് , ഐ.ടി , ടെക്സ്റ്റൈൽ , കെമിക്കൽ എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം / ബി.ഫാർമ.

തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ ( ഫോറെക്സ്)

  • ഒഴിവുകളുടെ എണ്ണം : 120
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ് , ഇൻറർനാഷണൽ ബിസിനസ് , ട്രേഡ് ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷ്യലൈസഷനോടെയുള്ള ദ്വിവത്സര ടൈം എം.ബി.എ / പി.ജി.ഡി.ബി.എ / പി.ജി.ഡി.ബി.എം / പി.ജി.പി.എം/ പി.ജി.ഡി.എമ്മും. ഫോറെക്സിൽ എ.ഐ.ബി.എഫ് സർട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന.

പ്രായം :

  • സീനിയർ മാനേജർ : 30-40 വയസ്സ് ,
  • മാനേജർ : 26-36 വയസ്സ് ,
  • അസിസ്റ്റൻറ് മാനേജർ : 20-30 വയസ്സ്.

ഉയർന്ന പ്രായ പരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ബി.ഇ , ബി.ടെക് , പി.ജി , പി.ജി ഡിപ്ലോമ യോഗ്യതകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.

തിരഞ്ഞെടുപ്പ് :

ആവശ്യമാവുന്നപക്ഷം ഓൺലൈൻ പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

ചെന്നൈ , ബെംഗളുരു എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

അപേക്ഷാഫീസ് : എസ്.സി /എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

മറ്റുള്ളവർ 860 രൂപ ഓൺലൈനായി അടക്കണം.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03.

Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.