Join Our WhatsApp Group Contact Us Join Now!

എസ്.ബി.ഐ.യില്‍ 6100 അപ്രന്റിസ് ഒഴിവുകള്‍; ജൂലായ് 26 വരെ അപേക്ഷിക്കാം..

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 75 ഒഴിവുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ. മുമ്പ് പരിശീലനം ലഭിച്ചവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാകില്ല.

യോഗ്യത: അംഗീകൃത ബിരുദം. 2020 ഒക്ടോബർ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്.


പ്രായം: 20-28 വയസ്സ്. 2020 ഒക്ടോബർ 31 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 നവംബർ ഒന്നിനും 2000 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരാകണം. രണ്ടുതീയതികളും ഉൾപ്പെടെ.

സ്റ്റൈപ്പെൻഡ്:15,000 രൂപ. അപ്രന്റിസുകൾക്ക് മറ്റ് അലവൻസും ആനുകൂല്യങ്ങളും ലഭിക്കില്ല.


തിരഞ്ഞെടുപ്പ്:ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കിൽ +2 സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷാ ടെസ്റ്റിൽനിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത മെഡിക്കൽ യോഗ്യതയുണ്ടായിരിക്കണം. ഓൺലൈൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂറാണ് പരീക്ഷ. മാർക്ക്: 100.

പരീക്ഷാകേന്ദ്രങ്ങൾ:ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം. ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രമാണ്.

വിവരങ്ങൾക്ക്: www.sbi.co.in കാണുക. അവസാന തീയതി: ജൂലായ് 26.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.