Join Our WhatsApp Group Contact Us Join Now!

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ... (22/07/2021)


എസ്.ടി  പ്രൊമോട്ടര്‍ നിയമനം

നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ അമരമ്പലം/കരുളായി പഞ്ചായത്തുകളില്‍ ഒഴിവുള്ള എസ്.ടി  പ്രൊമോട്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട  ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 25നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. കേട്ടെഴുത്തിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 31നകം നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ ലഭ്യമാക്കണം.

തീരമൈത്രി പദ്ധതിയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

മത്സ്യവകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ     (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിങ്), (ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം) എന്നീ യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 45 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ബയോഡാറ്റ യോഗ്യത തെളിയിക്കുന്നതിനുള്ള പകര്‍പ്പ് എന്നിവ സഹിതം നോഡല്‍ ഓഫീസര്‍, സാഫ്്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പൊന്നാനി നഗരം.പി.ഒ മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 27നകം അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍ : 0494  2666428,  ഇ-മെയില്‍: safmlppni@gmail.com.

സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു

കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും രേഖകള്‍ ശേഖരിക്കുന്നതിനുമുള്ള സ്വകാര്യ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിശ്ചിത പേയ്‌മെന്റ് വ്യവസ്ഥയില്‍ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ആയതിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ബയോഡേറ്റയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തന മേഖല എന്നിവ കാണിച്ചുകൊണ്ടുള്ള അപേക്ഷ 04/08/2021 നകം വകുപ്പില്‍ ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ അറിയിക്കുന്നു. വിലാസം- ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം – 695 014,

ഫോണ്‍ – 0471-2330096, email – director.ins@kerala.gov.in

പ്രോജക്ട് എൻജിനീയർ; കരാർ നിയമനം

ഗ്രാമ വികസന വകുപ്പ് ദാരിദ്ര്യലഘൂകരണ വിഭാഗം നടപ്പാക്കുന്ന ശ്യാമ പ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത – ബി. ടെക് (സിവിൽ). പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 26,750 രൂപ.  അപേക്ഷ ജൂലൈ 23 നകം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡെപ്യൂട്ടി ഡവലപ്പ്മെൻ്റ് കമ്മീഷണർ ആൻ്റ് പ്രോജക്ട് ഡയറക്ടർ, പി.എ.യു, ജില്ലാ പഞ്ചായത്ത് , കോട്ടയം -686002 എന്ന വിലാസത്തിൽ തപാലിലോ  drdakottayam@gmail.com എന്ന  ഇ-മെയിലിലോ നൽകണം.

ഫോൺ: 04812300430

ടെക്‌നിക്കൽ അസിസ്റ്റന്റ് താൽക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്(വിഷം) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തല്യ യോഗ്യത ഉണ്ടാവണം. വിഷമുള്ളതും അല്ലാത്തതുമായ മൃഗങ്ങളെ കൈകാര്യം ചെയ്തുള്ള അഞ്ച് വർഷത്തെ പരിചയം വേണം. 2021 ജനുവരി ഒന്നിന് 18-41നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം)യായിരിക്കണം പ്രായം. പ്രതിമാസം 19000-43600 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് മൂന്നിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം : ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്‌സ്, വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ ഹെഡ്, ടൈലേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ജൂലൈ 23ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും  ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം സെന്ററില്‍ എത്തിച്ചേരണം.  

ഫോണ്‍ 04832 734 737.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക്‌ നിയമനം

തൃശ്ശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തും.

 • ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ,
 • ഫ്രണ്ട് ഓഫീസ് കം ടെലി കോളർ,
 • സ്റ്റുഡന്റ് അഡ്മിഷൻ കൗൺസിലർ,
 • ഡെവലപ്‌മെന്റ് മാനേജർ,
 • അസിസ്റ്റന്റ് അഡ്മിഷൻ കൗൺസിലർ,
 • മാർക്കറ്റിങ് എക്സിക്യൂട്ടീവ്,
 • സോഫ്റ്റ്‌വേർ ഫാക്കൽറ്റി,
 • അക്കൗണ്ടിങ് ഫാക്കൽറ്റി,
 • ഫാഷൻ ഡിസൈനിങ്,
 • മെക്കാനിക്കൽ,
 • സിവിൽ,
 • ഇലക്‌ട്രിക്കൽ ഫാക്കൽറ്റികൾ

തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം. താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററുമായോ 9446228282 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണം.

പാരമ്പര്യേതര ട്രസ്റ്റി  നിയമനം

തിരൂര്‍ താലൂക്കിലെ ശ്രീ.തുമരക്കാവ് ദേവസ്വം, ശ്രീ.വേമണ്ണക്ഷേത്രം,  എടയൂര്‍ ശ്രീ.പൂക്കാട്ടിയൂര്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനിലെ മലപ്പുറം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങള്‍ക്കും വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ബന്ധപ്പെടണം.

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.

പ്രൊജക്റ്റ് അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റിന്‍റെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള മെയിന്‍റനെന്‍സ് ആന്‍റ് എന്‍റിച്ച്മെന്‍റ് ഓഫ് മൈക്രോബിയല്‍ കളക്ഷന്‍ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് (www.kfri.res.in)സന്ദര്‍ശിക്കുക

ഫോൺ: 04994 256266, 9446270127

ആലപ്പുഴ: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ നിലവിൽ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര-ദൃശ്യ മാധ്യമങ്ങളുടെയോ വാർത്താ ഏജൻസിയുടെയോ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 20-40.

ഫോൺ: 0471-2518586.

കുടുംബശ്രീ വിവിധ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി വിവിധ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.

 • ആനക്കയം,
 • ഒതുക്കുങ്ങല്‍,
 • പൊന്മള,
 • ആലിപ്പറമ്പ്,
 • അങ്ങാടിപ്പുറം,
 • ഏലംകുളം,
 • കീഴാറ്റൂര്‍,
 • മേലാറ്റൂര്‍,
 • താഴേക്കോട്,
 • വെട്ടത്തൂര്‍,
 • പുലാമന്തോള്‍,
 • കരുളായി,
 • കരുവാരക്കുണ്ട്,
 • തുവ്വുര്‍,
 • നിറമരുതുര്‍,
 • ഒഴുര്‍,
 • പെരുമണ്ണ ക്ലാരി,
 • തിരുനാവായ,
 • വെട്ടം,
 • ആതവനാട്,
 • തെന്നല,
 • പറപ്പുര്‍

എന്നീ പഞ്ചായത്തുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.

ടീം ലീഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒരാള്‍ വീതം). യോഗ്യത – എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- എട്ട്. പഞ്ചായത്ത് പ്രവര്‍ത്തന പരിധി – ഒന്ന്.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍ –  ഡിപ്ലോമ/ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്). റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം – 16.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – ബിരുദം. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം – 16.

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയ്യതി ജൂണ് 25. ബയോഡാറ്റ സഹിതം memalappuram@gmail.com എന്ന മെയിലേയ്‌ക്കോ അല്ലെങ്കില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ അപേക്ഷകള്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.