Join Our WhatsApp Group Contact Us Join Now!

ഐ.സി.എം.ആറില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകള്‍..


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ 150 ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചുമായി ചേർന്ന് നടത്തുന്ന ദേശീയതല പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 150-ന് പുറമെ 100 ഒഴിവുകൾക്ക് കൂടി സാധ്യതയുണ്ട്. ലൈഫ് സയൻസസ്, സോഷ്യൽ സയൻസസ് എന്നീ വിഭാഗങ്ങളിലാണ് ഫെലോഷിപ്പ് നൽകുക.

യോഗ്യത: 55 ശതമാനം മാർക്കോടെ എം.എസ്സി./എം.എ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. അവസാന സെമസ്റ്ററിലുള്ളവർക്ക് നിബന്ധനകളോടെ പരീക്ഷയെഴുതാം.

പ്രായപരിധി:28 വയസ്സ്.

തിരഞ്ഞെടുപ്പ്:കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 12-നാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷാഫീസ്:1500 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 1200 രൂപ.

വിശദവിവരങ്ങൾwww.icmr.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.