തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ നടപ്പാക്കുന്ന പ്രോജക്ടിന്റെ ഭാഗമായി വിവിധ തസ്തികകകളിലേക്ക് നിയമനം നടത്തുന്നു.
താത്കാലിക നിയമനമാണ്.
13 ഒഴിവുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : റിസർച്ച് കോ-ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫാം.ഡി/ ബയോ സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്.സി / ക്ലിനിക്കൽ റിസർച്ചിൽ പി.ജി/ പി.ജി.ഡിപ്ലോമ.
- പ്രായപരിധി : 36 വയസ്സ്.
തസ്‌തികയുടെ പേര് : ഡേറ്റാ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് / ബി.ടെക് – ഐ.ടി.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : ക്ലിനിക്കൽ ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : റഗുലർ ഫാം.ഡി.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : റിസർച്ച് നഴ്സ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എം.എസ്.സി നഴ്സസിങ്.
- പ്രായപരിധി : 36 വയസ്സ്.
തസ്‌തികയുടെ പേര് : ഫീൽഡ് വർക്കർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.എസ്.ഡബ്ലു.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : ക്യൂ.എ. അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ക്വാളിറ്റി കൺട്രോളിൽ എം.എസ്.സി / ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറിൽ എം.ബി.എ.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ സിസ്റ്റം അനലിസ്റ്റ്
- യോഗ്യത : എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് / ബി.ടെക് ഐ.ടി / കംപ്യൂട്ടർ എൻജിനീയറിങ് ബിരുദം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ്
- യോഗ്യത : ബി.ഫാം.
- പ്രായപരിധി : 36 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- യോഗ്യത : ഐ.ടി ഡിപ്ലോമ / കംപ്യൂട്ടർ എൻജിനീയറിങ് ബിരുദം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : ഫിബോട്ടമിസ്റ്റ്
- യോഗ്യത : ബി.എസ്.സി എം.എൽ.ടി. / എം.എസ് സി-എം.എൽ.ടി.
- പ്രായപരിധി : 30 വയസ്സ്.
പ്രവർത്തനപരിചയം :
- ക്യൂ.എ അനലിസ്റ്റ് തസ്തികയിൽ ഒരു വർഷത്തെ പ്രവർത്തന പരിചയം അഭിലഷണീയയോഗ്യതയാണ്.
- മറ്റു തസ്തികകളിൽ ഒരു വർഷത്തെ പ്രവർത്തന പരിചയം നിർബന്ധം.
പ്രായം :
2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
അപേക്ഷാഫീസ് : എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 50 രൂപയും മറ്റുള്ളവർക്ക് 250 രൂപയും.
ഓൺലൈൻ വഴി ഫീസ് അടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തുടർന്ന് ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തപാൽ വഴി അയക്കണം.
കൂടാതെ അപേക്ഷയും രേഖകളുടെ സ്കാൻ ചെയ്ത കോപ്പിയും ഇ മെയിൽ വഴിയും അയക്കണം.
- ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06.
- ഇ-മെയിൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 08.
- തപാലിൽ അപേക്ഷയും രേഖകളും സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12.