Join Our WhatsApp Group Contact Us Join Now!

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു..

ആനക്കര: കപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്‌ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും മൂന്ന് വർഷം കുറയാത്ത എൽ.എം.വി. ഡ്രൈവിങ്‌ ലൈസൻസ് എന്നിവയാണ് യോഗ്യതകൾ. താത്‌പര്യമുള്ളവർ ജൂലായ്‌ ഒന്നിന് മൂന്നുമണിക്ക് മുമ്പായി അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയുമായി പഞ്ചായത്തിൽ നേരിട്ടോ ddpkappurpkd@gmail.com എന്ന ഇ-മെയിലിലോ നൽകണം.

മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്തിൽ ദിവസ വേതനത്തിൽ ഡ്രൈവർ-അറ്റൻഡറെ നിയമിക്കുന്നു. ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉള്ള 25-നും 45-നും ഇടയിൽ പ്രായമുള്ളവർ ജൂലായ് ഒന്ന് വൈകീട്ട് അഞ്ചിന് മുൻപ് വിശദവിവരങ്ങൾ സഹിതം സെക്രട്ടറിക്ക് അപേക്ഷ നൽകണം.

ഫോൺ-0469 2664527.

ഓച്ചിറ ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ഉച്ചയ്ക്ക് ഒന്നു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓച്ചിറ ബ്ലോക്ക് ഓഫീസിലുള്ള ശിശു വികസന പദ്ധതി ഓഫീസിലും

04762698818, 8281999108 നമ്പരുകളിലും ബന്ധപ്പെടാം.

ശാസ്താംകോട്ട ശിശു വികസന പദ്ധതി ഓഫീസിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 11 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ശാസ്താംകോട്ട ശിശു വികസന പദ്ധതി ഓഫീസിലും 04762837141, 8281999114 നമ്പരുകളിലും ലഭിക്കും.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് മാസ വാടകയ്ക്ക് രണ്ട് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റോടു കൂടിയ ഒരു എ.സി.എസ്.യു.വി (ബൊലോറ) ആവശ്യമുണ്ട്. ക്വട്ടേഷന്‍ ജൂലൈ ഒന്‍പത് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും.

ഫോണ്‍: 0483 2733211.

ആലപ്പുഴ: പട്ടണക്കാട് ശിശു വികസന പദ്ധതി ഓഫീസിലെ ആവശ്യങ്ങൾക്കായി സെപ്റ്റംബർ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ കാർ/ ജീപ്പ് വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ജൂലൈ 12ന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം 3.30ന് തുറക്കും. വിശദവിവരത്തിന്

ഫോൺ: 0478 2593413, 8281999144.

വനിതാ ശിശുവികസന വകുപ്പിനു കീഴില്‍  തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി  2021-22 വര്‍ഷത്തില്‍ കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 9 ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കും.

ഫോണ്‍: 04862 221722

റാന്നി ബ്ലോക്ക് പഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രം റാന്നി പെരുനാടും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് നടത്തിപ്പിലേക്കായി സെക്കന്‍ഡറി പാലിയേറ്റീറി പ്രൊജക്ടുമായി  ബന്ധപ്പെട്ട സാന്ത്വന പരിചരണ പദ്ധതിക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെര്‍മിറ്റുളള 800 സിസി ക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുളള അടച്ചുറപ്പുളള നാലുചക്ര വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അറിയാം.

ഇ- മെയില്‍ chcrannyperunad@gmail.com.

ഐസിഡിഎസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി 2021-22 സാമ്പത്തിക വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്പര്യമുള്ള വാഹനഉടമകളില്‍ നിന്നും  ടെന്‍ഡറുകള്‍ ക്ഷണിച്ചു.

       പ്രതിമാസം 800 കിലോമീറ്റര്‍ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000 രൂപ ആയിരിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് നല്‍കും. ടെന്‍ഡറില്‍ പങ്കു ചേരുന്നവര്‍ അടങ്കല്‍ തുകയുടെ ഒരു ശതമാനം ഇഎംഡി ആയി ടെന്‍ഡറിനൊപ്പം നല്‍കണം.  ടെണ്ടര്‍ ഫോറത്തിനൊപ്പം വാഹനത്തിന്റെ ആര്‍.സി ബുക്ക്, ടാക്സി പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 ഉച്ചയ്ക്ക് 1 മണി വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഐസിഡിഎസ് അഴുത അഡീഷണല്‍ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.

കുറ്റിക്കോലിലെ കാറഡുക്ക അഡീഷ്ണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 206922.

എറണാകുളം : വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വടക്കൻ പറവൂർ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2021 ഓഗസ്റ്റ് മുതൽ 2022 മാർച്ച് വരെ 8 മാസത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു . വാഹനം (കാർ / ജീപ്പ് ) 7 വർഷത്തിലധികം കാലപ്പഴക്കമുള്ളത് ആകരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ രേഖകൾ ഉണ്ടായിരിക്കണം പ്രതിമാസം 800 കിലോമീറ്റർ വരെ വാഹനം ഓടുന്ന അതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുക. ടെൻഡറിൽ കരാർ തുക കാണിക്കണം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 .

കൂടുതൽ വിവരങ്ങൾക്ക് 0484 -2448803

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനമെടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 9.

ഫോണ്‍ – 0468 2362129, 9745292674. ഇ മെയില്‍- icdsprojectelanthur@gmail.com

കുന്ദമംഗലം ഐസിഡിഎസ് ഓഫീസ് ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 2022 മര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 ഉച്ചക്ക് രണ്ടു മണി.

ഫോണ്‍- 0495 2800682.

തൃശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ ഓദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങളും ടെണ്ടര്‍ ഫോമും തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ നാല്‍പ്പത്തിയേഴാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭ്യമാണ്. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 6.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8281999058.

പിഎംജിഎസ്‌വൈ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ടാക്‌സി കാർ പ്രതിമാസ നിരക്കിൽ ആവശ്യമുണ്ട്. പരമാവധി 2000 കിലോ മീറ്റർ ഓടുന്നതിന് തൽപരരായ വാഹന ഉടമകൾ പ്രതീക്ഷിക്കുന്ന നിരക്ക്, വാഹനം സംബന്ധിച്ച വിവരങ്ങൾ എന്നിവ സഹിതമുള്ള ക്വട്ടേഷൻ ജൂൺ 30 വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി എക്‌സിക്യുട്ടീവ് എൻജിനീയർ, പിഐയു, ജില്ലാ പഞ്ചായത്ത് എന്ന വിലാസത്തിൽ ലഭ്യമാക്കുക. ക്വട്ടേഷനുകൾ അന്ന് വൈകീട്ട് 3.30ന് തുറക്കുന്നതാണ്.

പരപ്പ ബ്ലോക്ക് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2015 ന് ശേഷമുള്ള ആറ് സീറ്റുള്ള വാഹനങ്ങളായിരിക്കണം.  ക്വട്ടേഷനുകള്‍  ജൂലൈ ആറിനകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ലഭിക്കണം.

ഫോണ്‍: 0467 2960111.

കോഴിക്കോട് ജില്ല വനിത ശിശുവികസന ഓഫീസര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ന് രാവിലെ 11 മണി. ‘വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടര്‍’എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. ഫോണ്‍ – 0495-2370750.

കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2022 മാര്‍ച്ച് വരെയുള്ള കാലയളവിലെ ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍/ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ജൂണ്‍ 28 ന് വൈകീട്ട് മൂന്നു വരെ ടെണ്ടര്‍ സ്വീകരിക്കും.

ഫോണ്‍: 04994 255366

കോഴിക്കോട് പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല.  അവസാന തീയതി ജൂലൈ മൂന്ന്.  വിശദവിവരം വെസ്റ്റ് ഹില്ലിലെ പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും.

പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-2022 സാമ്പത്തിക വര്‍ഷം ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആറന്മുള, മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഈ മാസം 30 ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നുവരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468-2319998, 8281954196 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ആംബുലൻ ഡ്രൈവർ, സ്വീപ്പർ

മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ ഈമാസം 30ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

ഫോണ്‍:0468 2276224.

ആലപ്പുഴ പത്തിയൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പത്തിയൂർ ഗ്രാമപ്പഞ്ചായത്ത് വാങ്ങിയ ആംബുലൻസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറുടെ താത്കാലിക ഒഴിവ്‌. 30-ന് വൈകീട്ട് മൂന്നിനുമുൻപ്‌ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.