പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 137 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനം.
ജനറൽ ഫിറ്റർ- 5: ഫിറ്റർ/ഫിറ്റർ ജനറൽ ഐ.ടി.ഐ. ആൻഡ് എൻ.സി.ടി.വി.ടി./ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.
കൊമേഴ്സ്യൽ അസിസ്റ്റന്റ് (മുംബൈ ഓഫീസ്)- 1: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
അൺസ്കിൽഡ്- 25: പത്താംക്ലാസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഐ.ടി. ഐ.ക്കാർക്ക് മുൻഗണന.
എഫ്.ആർ.പി. ലാമിനേറ്റർ- 5: രണ്ടുവർഷത്തെ ഷിപ്ബിൽഡിങ്/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാർഡുകളിൽ എവിടെയെങ്കിലും പ്രവർത്തിച്ചുള്ള പരിചയം.
വെൽഡർ- 26: വെൽഡർ ട്രേഡിൽ ഐ.ടി.ഐ. ആൻഡ് എൻ.സി.ടി.വി.ടി./ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. ഷിപ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയം അഭിലഷണീയം.
നഴ്സ്- 3: ബി.എസ്സി. നഴ്സിങ്/ രണ്ടുവർഷത്തെ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. റീജണൽ ലാംഗ്വേജ് അറിഞ്ഞിരിക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ)- മുംബൈ ഓഫീസ്- 2: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഷിപ്പ്ബിൽഡിങ്/ പ്രൊഡക്ഷൻ എൻജിനിയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയൽ/ലോജിസ്റ്റിക്സ്/പർച്ചേസ്/സപ്ലെ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ/യോഗ്യതയുള്ളവർക്ക് മുൻഗണന.
ട്രെയിനി ഖലാസി- 9: പത്താംക്ലാസും ഫിറ്റർ/ഫിറ്റർ ജനറൽ ട്രേഡിൽ ഐ.ടി.ഐയും. ഷിപ്പ് യാർഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻഗണന.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.goashipyard.in കാണുക ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ നാല്.