Join Our WhatsApp Group Contact Us Join Now!

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവുകൾ

വിദ്യാനഗർ കേന്ദ്രീയ വിദ്യാലയ നമ്പർ-2 ൽ അധ്യാപകരുടെ ഒഴിവുണ്ട്. പി ജി ടി വിഭാഗത്തിൽ ഹിന്ദി, ഗണിതം, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ് വിഷയങ്ങളിലും ടിജിടി വിഭാഗത്തിൽ ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ് വഭാഗത്തിലും കലാവിദ്യാഭ്യാസം, പ്രൈമറി ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, യോഗ ഇൻസ്ട്രക്ടർ, കൗൺസിലർ, നഴ്സ്, മലയാളഭാഷാ അധ്യാപകൻ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകൾ. പിജിടി, ടിജിടി വഭാഗത്തിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22ന് രാവിലെ 9.30നും മറ്റു വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 23ന് രാവിലെ 9.30നും ഓഫീസിൽ നടക്കും.

ഫോൺ: 04994 256788. വെബ്സൈറ്റ് :  https://no2kasragod.kvs.ac.in/

അതിഥി അധ്യാപക നിയമനം

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഷയത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട്  കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറകടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത  ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.  നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി ഫെബ്രുവരി 11ന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജാരാകണം.

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കൺസൾട്ടന്റ് പ്രൊക്യുയർമെന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.
യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദ വിവരം www.eemployment.kerala.gov.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലായ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍  പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഒരൊഴിവാണുള്ളത്. ആറ് മാസത്തേയ്ക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 16ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.

യോഗ്യത : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം: 18030 രൂപ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഈ കോളജിന് 10കിമീ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.

വാഹനം വാടകയ്ക്ക്

ആലപ്പുഴ : കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 മാര്‍ച്ച് മാസം മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ  വാഹനം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന്  നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

 വാഹനം ബി.എസ്.4  സ്റ്റാന്‍ഡേര്‍ഡിലുള്ള മോഡല്‍ ആയിരിക്കണം.  2015 ലോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്ത വാഹനമായിരിക്കണം. ഡ്രൈവര്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സും, സ്ഥിരമായ മേല്‍വിലാസവും, മൊബൈല്‍ ഫോണും ഉണ്ടായിരിക്കേണ്ടതാണ്. ടെഡറുകള്‍ സീല്‍ ചെയ്ത കവറില്‍ ടെഡര്‍ നമ്പര്‍ , തീയതി എന്നിവ രേഖപ്പെടുത്തി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ , പിന്നാക്ക വിഭാഗ വികസന വകുപ്പ് ,ഒന്നാം നില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് -673020 എന്ന വിലാസത്തില്‍  ഫെബ്രുവരി 22 ന്  വൈകിട്ട് മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ടെണ്ടറുകള്‍ അന്നേ ദിവസം നാലിന് തുറക്കും.

ഫോണ്‍ :0495 2377786.

ഓഫീസ് അറ്റൻഡന്റ് വാക്ക്-ഇൻ-ഇന്റർവ്യൂ

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വേങ്ങര ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 10ന് തിരുവനന്തപുരം വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.

അക്കൗണ്ടിംഗ് ക്ലർക്ക് തസ്തികയിലേക്ക് നിയമനം

 ആലപ്പുഴ: നാഷണൽ ആയുഷ് മിഷൻ, ആലപ്പുഴ ജില്ലാ ഓഫീസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ക്ലർക്ക് എന്ന തസ്തികയിലേയ്ക്കുള്ള   അപേക്ഷ https://forms.gle/ovxwnMn5CYH7EMdy9 എന്ന ലിങ്കിൽ സ്വീകരിക്കുന്നതിന്റെ അവസാനതീയതി ഫെബ്രുവരി 17ന്   വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍  നിയമനം

ആലപ്പുഴ:  ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍  പ്രവര്‍ത്തിക്കുന്ന  റീജിയണല്‍ പ്രിവന്‍ഷന്ഡ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.  179 ദിവസത്തേക്കാണ് നിയമനം.  താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. യോഗ്യത : പ്ലസ്ടു സയന്‍സ് അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ . പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം:  19280 രൂപ. മെഡിക്കല്‍കോളജിന് 10.കിമീ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലെ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. സയൻസ് വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും അക്കൗണ്ടിംഗിലും പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്സ്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പ്രതിമാസവേതനം 19,000 രൂപ. ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഇന്റർവ്യൂവിന് ഹാജരാക്കണം. 23ന് രാവിലെ 10ന് തിരുവനന്തപുരം പാലോട്ടെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്:  www.jntbgri.res.in.   

അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവ്

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്:  www.keralabiodiversity.org, ഫോൺ: 0471-2724740.

അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം

തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഗവൺമെന്റ് അംഗീകൃത റഗുലർ കോഴ്സിലൂടെ ബികോം ഡിഗ്രി, ഡി സി എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്റർവ്യുവിൽ പങ്കെടുക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 40 വയസ്. പ്രതിമാസ വേതനം 17,000 രൂപ. 15 ന് രാവിലെ 10 ന് ജനറൽ ആശുപത്രിക്ക് എതിർവശം ഹോളിഏഞ്ചൽസ് കോൺവെന്റ് സ്‌കൂളിന് സമീപത്തെ നാഷണൽ ആയൂഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് ഇന്റർവ്യു.

അക്കൗണ്ടിംഗ് ക്ലാര്‍ക്ക് നിയമനം

ജില്ലാ ആയുഷ് സൊസൈറ്റിക്ക് കീഴില്‍ ജില്ലയില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്കിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം ഡിഗ്രി, ഡി.സി.എ, ടാലി യോഗ്യതയും ഇംഗ്ലീഷ് – മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യവുമാണ് യോഗ്യത. താത്പ്പര്യമുളളവര്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ വയസ്്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് ജില്ലാം പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

ഫോണ്‍: 9072650492.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്‌റെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ 10 ന് നടക്കും. യോഗ്യത – എം ബി എ/ബി ബി എ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്‌സ് ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തണം. വിശദ വിവരങ്ങള്‍ 0474-2712781 നമ്പരില്‍ ലഭിക്കും.

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി/സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 15 ന് രാവിലെ 11 ന് നടക്കും.

വിശദ വിവരങ്ങള്‍ 0474-2594579 നമ്പരില ലഭിക്കും.

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, കെയർ ടേക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട്ടെ സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് എത്തണം.

വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഇ-മെയിൽ: keralasamakhya@gmail.com,  വെബ്‌സൈറ്റ്: www.keralasamakhya.org

ഫോൺ: 0471-2348666.

ഫിഷന്‍മെന്‍ താത്കാലിക ഒഴിവ്

കൊച്ചി:  ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഫിഷന്‍മെന്‍ തസ്തികയിലേക്ക്   താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 25  ന്  മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18- 41  നിയമാനുസൃത വയസ്സിളവ് അനുവദനീയം .

വിദ്യാഭ്യാസ യോഗ്യത :  എട്ടാം ക്ലാസ് പാസായിരിക്കണം, കേരള ഗവണ്മെന്റ് നടത്തുന്ന മെക്കനൈസ്ഡ്  ഫിഷര്‍മെന്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ചിരിക്കണം.

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കല്‍ കോളജില്‍  പ്രവര്‍ത്തിക്കുന്ന  റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് സെല്ലില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.  179 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17ന് രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുമ്പാകെ എഴുത്ത് പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം. യോഗ്യത : പ്ലസ്ടു സയന്‍സ് അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ . പ്രവൃത്തി പരിചയം അഭികാമ്യം. ഒരു മാസ വേതനം:  19280 രൂപ. മെഡിക്കല്‍കോളജിന് 10 കിമീ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.