പ്രിയപെട്ടവരെ ഞങ്ങൾ പുതിയൊരു വെബ്‌സൈറ്റിലേക്ക് മാറിയിരിക്കുന്നു. കൂടുതൽ മലയാളം തൊഴിൽ വാർത്തകൾക്കായി സന്ദർശിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക!

നെഹ്റു യുവകേന്ദ്രയിൽ യൂത്ത് വോളന്റിയർ ഒഴിവുകൾ | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം...

നെഹ്റു യുവകേന്ദ്രയിൽ നാഷണൽ വോളന്റിയർമാരുടെ 13206 ഒഴിവുകളുണ്ട്.

കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായി 356 ഒഴിവുകളാണുള്ളത്.

Job Summary
NotificationNYKS Recruitment 2021
Post NameVolunteers
OrganizationNehru Yuva Kendra Sangathan
Total No of Vacancies13206
Education QualificationSSLC
Job LocationAcross India
Last Date of SubmissionFeb 20, 2021
Official Websitewww.nyks.nic.in

ഒരു ബ്ലോക്കിൽ രണ്ടുപേരെ വീതവും കംപ്യൂട്ടർ പരിജ്ഞാനമുള്ള രണ്ടുപേരെ ജില്ലാ ഓഫീസുകളിലുമാണ് നിയമിക്കുക.

ഒരു വർഷത്തേക്കായിരിക്കും നിയമനം.

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കുകൂടി കാലാവധി നീട്ടി നൽകാം.

യോഗ്യത : പത്താംക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി : 2021 ഏപ്രിൽ 1- ന് പ്രായം 18 വയസ്സ് തികയുകയും 29 വയസ്സ് കവിയാനും പാടില്ല.

റെഗുലർ കോഴ്സുകൾക്ക് പഠിച്ചു കൊണ്ടിരിക്കുന്നവരും മറ്റ് സ്ഥിരം ജോലികളുള്ളവരും അപേക്ഷിക്കാൻ യോഗ്യരല്ല.

പ്രതിമാസം 5000 രൂപ ഓണറേറിയമായി ലഭിക്കും.

അപക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.nyks.nic.in എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

നെഹ്റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസുകളിൽ നിന്ന് വിശദവിവരങ്ങൾ ലഭിക്കും.

നെഹ്റു യുവകേന്ദ്രയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി., ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാൽ ജില്ലാ ഓഫീസിൽ അപേക്ഷ നേരിട്ട് നൽകാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസ് ഫോൺ നമ്പറുകൾ :

  • തിരുവനന്തപുരം – 0471 2301206
  • കൊല്ലം – 0474 2747903
  • ആലപ്പുഴ – 0477 2246542
  • പത്തനംതിട്ട – 0468 2962580
  • കോട്ടയം – 0481 2565335
  • ഇടുക്കി – 0486 2222670
  • എറണാകുളം – 0484 2422300
  • തൃശ്ശൂർ – 0487 2360355
  • പാലക്കാട് – 0491 2506024
  • മലപ്പുറം – 0493 2734848
  • വയനാട് – 04936 202330
  • കോഴിക്കോട് – 0495 2371891
  • കണ്ണൂർ – 0497 2700881
  • കാസർകോട് – 04994 265144


Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.