വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍ : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവിലേക്കാണ് താത്കാലികനിയമനം.
തസ്തിക, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫുഡ് ആന്‍ഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്
യോഗ്യത :
പ്രീ-ഡിഗ്രി/പ്ലസ് ടു പാസായിരിക്കണം.
ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം.
രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്
യോഗ്യത :
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഹോട്ടല്‍ അക്കൊമെഡേഷന്‍ ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ.
ആറുമാസത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കുക്ക്
യോഗ്യത :
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കറി/ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ.
രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റന്റ് കുക്ക്/കിച്ചണ്‍ മേട്ടി
യോഗ്യത :
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത
ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
തസ്തികയു പേര് : റിസെപ്ഷനിസ്റ്റ്
യോഗ്യത :
പ്രീ-ഡിഗ്രി/പ്ലസ്ടു.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം.
രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 18-35 വയസ്സ്.
സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
വേതനം : പ്രതിദിനം 660 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 06.