Join Our WhatsApp Group Contact Us Join Now!

പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 510 ഒഴിവുകള്‍; ഡിസംബര്‍ 29 നകം അപേക്ഷിക്കണം..


ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ 510 ഒഴിവുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായാണ് നിയമനം. ഗ്രാമീണമേഖലയിലാകും പ്രവർത്തനം. ഒരുവർഷത്തെ കരാർനിയമനമാണ്. കേരളത്തിൽ വയനാട്ടിലും ഒഴിവുണ്ട്.

* സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ (10): യോഗ്യത: ഇക്കണോമിക്സ്/റൂറൽ ഡെവലപ്മെന്റ്/റൂറൽ മാനേജ്മെന്റ്/പൊളിറ്റിക്കൽ സയൻസ്/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യൽ വർക്ക്/ഡെവലപ്മെന്റ് സ്റ്റഡീസ്/ഹിസ്റ്ററി അല്ലെങ്കിൽ സമാന വിഷയങ്ങളിൽ ബിരുദാനന്തരബിരുദം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പത്താംക്ലാസിൽ 60 ശതമാനം മാർക്കും പന്ത്രണ്ടാംക്ലാസിലും ബിരുദബിരുദാനന്തര കോഴ്സുകളിലും 50 ശതമാനം മാർക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം വേണം. പ്രായപരിധി: 30-50 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

* യങ് ഫെലോ (250): യോഗ്യത: ഇക്കണോമിക്സ്/റൂറൽ ഡെവലപ്മെന്റ്/റൂറൽ മാനേജ്മെന്റ്/പൊളിറ്റിക്കൽ സയൻസ്/സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യൽ വർക്ക്/ഡെവലപ്മെന്റ് സ്റ്റഡീസ്/ഹിസ്റ്ററി അല്ലെങ്കിൽ സമാന സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ രണ്ടുവർഷത്തെ പി.ജി. ഡിപ്ലോമ. പത്താംക്ലാസിൽ 60 ശതമാനം മാർക്കും പന്ത്രണ്ടാം ക്ലാസിലും ബിരുദബിരുദാനന്തര കോഴ്സുകളിലും 50 ശതമാനം മാർക്കും നേടിയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം വേണം. പ്രായപരിധി: 21-30 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

* ക്ലസ്റ്റർ ലെവൽ റിസോഴ്സ് പേഴ്സൺ (250): യോഗ്യത: പന്ത്രണ്ടാംക്ലാസ്, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ് വായിക്കാനും പ്രാദേശികഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. പ്രായപരിധി: 25-40 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).


ഓരോ സംസ്ഥാനത്തെയും ക്ലസ്റ്ററുകളടക്കമുള്ള വിശദവിവരങ്ങൾ www.nirdpr.org.in ൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബർ 29.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.