Join Our WhatsApp Group Contact Us Join Now!
Posts

കേരള PSC വിഞ്ജാപനം | ഫയർ വുമൺ(ട്രെയിനി) | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 



ഫയർ വുമൺ(ട്രെയിനി) തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം പുറത്തിറക്കി.


കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 23ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.


Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.


വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു.


Job Summary

Department Fire and Rescue Services

Post Name Fire woman (Trainee)

Category No 245/2020

Educational Qualification Plus Two or its equivalent examination

Scale of Pay Rs.20,000/- to Rs.45,800/-

Method of Recruitment Direct Recruitment (From Women Candidates Only).

Age Limit 18 – 26

Last Date 23 December 2020


ഒഴിവുകളുടെ വിവരങ്ങൾ


ആകെ 100 ഒഴിവുകളിലേക്കാണ് ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


 


ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു.


District No. of Vacancies

തിരുവനന്തപുരം 15

കൊല്ലം 05

പത്തനംതിട്ട 05

ആലപ്പുഴ 05

കോട്ടയം 05

ഇടുക്കി 05

എറണാകുളം 15

തൃശ്ശൂർ 05

പാലക്കാട് 05

മലപ്പുറം 05

കോഴിക്കോട് 15

വയനാട് 05

കണ്ണൂർ 05

കാസർഗോഡ് 05


പ്രായപരിധി


18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.


വിദ്യാഭ്യാസ യോഗ്യത


പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

പാദരക്ഷകളില്ലാതെ 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ആണെങ്കിൽ 150 സെന്റീമീറ്റർ മതിയാകും)

നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

കണ്ണട ഉപയോഗിക്കാതെ മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ


ശാരീരിക യോഗ്യതകൾ


ചുവടെ കൊടുത്തിട്ടുള്ള 8 വിഭാഗത്തിൽ നിന്നും 5 എണ്ണത്തിൽ എങ്കിലും വിജയിക്കണം


100 മീറ്റർ ഓട്ടം : 17 സെക്കൻഡ് കൊണ്ട്

ഹൈജമ്പ് : 106 സെന്റീമീറ്റർ

ലോങ്ങ് ജമ്പ് : 305 സെന്റീമീറ്റർ

ഷോട്ട്പുട്ട് (4 കിലോഗ്രാം) : 488 സെന്റീമീറ്റർ

200 മീറ്റർ ഓട്ടം : 36 സെക്കൻഡ് കൊണ്ട്

പന്ത് എറിയൽ : 14 മീറ്റർ

ഷട്ടിൽ റേസ്(4X25m) : 26 സെക്കൻഡ്

സ്കിപ്പിംഗ് (1 മിനുട്ട്) : 80 തവണ

ശമ്പളം


ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ മുതൽ 45,800 രൂപ വരെ ശമ്പളം ലഭിക്കും.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.


Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് (www.keralapsc.gov.in) വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.


അപേക്ഷ സമർപ്പിക്കുവാൻ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.