തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന കരസേനയുടെ റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുളളവരാണ് അപേക്ഷിക്കേണ്ടത്. കോവിഡ് സാഹചര്യം നീരീക്ഷിച്ചശേഷമാകും റാലിയുടെ തിയതി പ്രഖ്യാപിക്കുക.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി(ഓള് ആംഡ്)
യോഗ്യത 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി/മെട്രിക്. ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്കെങ്കിലും നേടണം. പ്രായം: പതിനേഴര മുതല്‍ 21 വയസ്സുവരെ. സോള്‍ജ്യര്‍ ടെക്നിക്കല്‍. യോഗ്യത സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ഇന്റര്‍മീഡിയറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക്.
പ്രായം: പതിനേഴര മുതല്‍ 23 വരെ.
സോള്‍ജ്യര്‍ കെ്നിക്കല്‍(എവിയേഷന്‍/അമ്യൂണിഷന്‍ എക്സാമിനര്‍).
യോഗ്യത സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ഇന്റര്‍ മീഡിയറ്റ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക്. ഓരോവിഷയത്തിനും 40 ശതമാനം മാര്‍ക്ക്. പ്രായം : പതിനേഴര മുതല്‍ 23 വരെ.
സോള്‍ജ്യര്‍ ട്രേഡ്സ്മാന് (ഡ്രെസര്‍, ഷെഫ്, സ്റ്റുവാര്‍ഡ്, സപ്പോര്‍ട് സ്റ്റാഫ്, വാഷര്‍മാന്‍, പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ആന്‍ഡ് ടെയിലര്‍).
യോഗ്യത പത്താം ക്ലാസ്സ്. ഓരോവിഷയത്തിനും 33 ശതമാനം മാര്‍ക്ക്. പ്രായം : പതിനേഴര –-23.
സോള്‍ജ്യര്‍ ട്രേഡ്സ്മാന് (മെസ് കീപ്പര്‍ ആന്‍ഡ് ഹൗസ് കീപ്പര്‍) യോഗ്യത എട്ടാം ക്ലാസ്സ് ജയം. എല്ലാ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് വേണം. പ്രായം : പതിനേഴര –-23.
സോള്‍ജ്യര്‍ ക്ലര്‍ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വന്ററി മാനേജ്മെന്റ്(ഓള് ആംസ്).
യോഗ്യത 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ ഇന്റര്‍മീഡിയറ്റ് ജയം(ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്). എല്ലാ വിഷയത്തിലും 50 ശതമാനം മാര്‍ക്ക്വേണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്കീപ്പിങ് എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് വേണം. പ്രായം പതിനേഴര–-23.
സോള്‍ജ്യര്‍ ടെക് നേഴ്സിങ് അസിസ്റ്റന്റ്/നേഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി.
യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു/ഇന്റര്‍മീഡിയറ്റ് വിജയം. എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്ക് വേണം. പ്രായം : പതിനേഴര –-23. ഓണ്‍ലൈന്‍
രജിസ്ട്രേഷന് ഒക്ടോബര്‍ 21 മുതല്‍ തുടങ്ങി. അവസാന തിയതി ഡിസംബര്‍ നാല്. വിശദവിവരത്തിന്
www.joinindianarmy.nic.in