കമ്പൈൻഡ് ഡിഫന്‍സ് സര്‍വീസ് എക്സാമിനേഷന്–-2021ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡെറാഡൂണ്‍ 100,
ഇന്ത്യന്‍ നാവിക അക്കാദമി ഏഴിമല 26,
എയര്‍ഫോഴ്സസ് അക്കാദമി ഹൈദരാബാദ് 32,
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ (എസ്എസ്സി മെന്‍) 170,
എസ്എസ്സി വുമണ്‍ 17
എന്നിങ്ങനെ ആകെ 345 ഒഴിവുണ്ട്. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫെബ്രുവരി ഏഴിന് പരീക്ഷ നടക്കും. കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 17.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി അവിവാഹിതരായ പുരുഷന്മാര് അപേക്ഷിക്കണം. യോഗ്യത ബിരുദം.
നാവിക അക്കാദമി അവിവാഹിതരായ പുരുഷന്മാര് അപേക്ഷിക്കണം.യോഗ്യത എന്‍ജിനിയറിങ് ബിരുദം.
എയര്‍ഫോഴ്സ് അക്കാദമി അവിവാഹിതരായിരിക്കണം അപേക്ഷകര്‍. യോഗ്യത അംഗീകൃത ബിരുദം അല്ലെങ്കില്‍ എന്‍ജിനിയറിങ് ബിരുദം.
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി അവിവാഹിതരായ പുരുഷന്മാര്ക്കുള്ള കോഴ്സ് യോഗ്യത ബിരുദം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള കോഴ്സ് യോഗ്യത ബിരുദം. ബാധ്യതകളില്ലാത്ത വിധവകള്‍ക്കും വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്കും അപേക്ഷിക്കാം.
www.upsconline.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം www.upsc.gov.in