ആര്‍മി വെല്‍ഫെയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ ആര്‍മി പബ്ലിക് സ്കൂളുകളില്‍ അധ്യാപകരാകാന്‍ അവസരം. വിവിധ കന്റോണ്‍മെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആര്‍മി സ്കൂളുകള്‍. ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല.
പിജിടി (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍)- ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ് ഇന്‍ഫര്‍മാറ്റിക്സ്, ഹോം സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍,
ടിജിടി (ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍)- ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്സ്,ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പിആര്‍ടി (പ്രൈമറി ടീച്ചര്‍) വിഭാഗങ്ങളിലാണ് ഒഴിവ്.
യോഗ്യത
പിജിടി- ബിരുദാനന്തര ബിരുദവും ബിഎഡും. ടിജിടി- ബിരുദവും ബിഎഡും.
പിആര്‍ടി- ബിരുദം, ബിഎഡ്/ എലമെന്ററി എഡ്യുക്കേഷനില്‍ ദ്വിവത്സര ഡിപ്ലോമ.
50 ശതമാനം മാര്‍ക്ക് നേടണം. 2021 ഏപ്രില്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
www.aps-csb.in, www.awesindia.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 20.