Join Our WhatsApp Group Contact Us Join Now!
Posts

പത്താം ക്ലാസ് / തത്തുല്യ യോഗ്യതയുള്ള വനിതകൾക്ക് കരസേനയിൽ പോലീസ് ആവാം..


 കരസേനയിലെ സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിൽ 99 ഒഴിവ്.


വുമൺ മിലിട്ടറി പോലീസ് വിഭാഗത്തിലാണ് നിയമനം.


ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.


അവിവാഹിതരായ സ്ത്രീകൾ , കുട്ടികളില്ലാത്ത വിധവകൾ , വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം.


തിരഞ്ഞെടുപ്പ് : അംബാല , ലഖ്നൗ , ജബൽപുർ , ബെംഗളൂരു , ഷില്ലോങ് , പുണെ


എന്നിവിടങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെൻറ് റാലി മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്.


റിക്രൂട്ട്മെൻറ് റാലിയിൽ എഴുത്തുപരീക്ഷ , ശാരീരികക്ഷമതാപരീക്ഷ , വൈദ്യപരിശോധന എന്നിവയുണ്ടാകും .


ഒഴിവുകളുടെ എണ്ണം : 99


യോഗ്യത : 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി / തത്തുല്യം.

പരീക്ഷയിലെ എല്ലാ വിഷയങ്ങളിലും ചുരുങ്ങിയത് 33 ശതമാനം മാർക്ക് നേടിയിരിക്കണം.

പ്രായം : 17 1/2 -21 വയസ്സ്. 1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

അപേക്ഷകർ. സർവീസിനിടെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് 30 വയസ്സുവരെ അപേക്ഷിക്കാം.

ശാരീരിക യോഗ്യത :


ഉയരം ചുരുങ്ങിയത് 152 സെ.മീ ഉയരത്തിന് ആനുപാതികമായ തൂക്കം.

ഏഴര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം , 10 അടി ലോങ് ജമ്പ്

3 അടി ഹൈജമ്പ് എന്നിവയുൾപെടുന്ന ശാരീരികക്ഷമതാ പരിശോധനയിൽ യോഗ്യത നേടണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


https://joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.


റിക്രൂട്ട്മെൻറ് റാലിക്കുള്ള അഡ്മിറ്റ് കാർഡ് ഇതേ വെബ്സൈറ്റിൽനിന്ന് പിന്നീട് ലഭ്യമാകും.


അഡ്മിറ്റ് കാർഡിൽ പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തും അഡ്മിറ്റ് കാർഡിൻറ പകർപ്പ് ,

20 പാസ്പോർട്ട് സൈസ് ഫോട്ടോകൾ ( മൂന്ന് മാസത്തിനകം എടുത്തത് ) , ജാതിസർട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്

നേറ്റിവിറ്റി / ഡൊമിസൈൽ സർട്ടിഫിക്കറ്റ് ( ഫോട്ടോ പതിച്ചത് ) , സ്കൂളിൽ നിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റ് , പഞ്ചായത്ത്/ മുനിസിപ്പൽ കോർപ്പറേഷനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്

അവിവാഹിതയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് / മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ( ഫോട്ടോ പതിച്ചത് ) എന്നിവയുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി എത്തണം.

സർട്ടിഫിക്കറ്റുകളെല്ലാം ആറുമാസത്തിനുള്ളിൽ നേടിയതാവണം.

അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കാൻ 011-26173840 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.


ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.