Join Our WhatsApp Group Contact Us Join Now!

ഡൽഹി പോലീസിൽ 5846 കോൺസ്റ്റബിൾ ഒഴിവുകൾ; പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം


ഡൽഹി പോലീസിലെ കോൺസ്റ്റബിൾ( എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
5846 ഒഴിവുണ്ട്.
സ്ത്രീകൾക്കും അപേക്ഷിക്കാം.
പ്ലസ്‌ ടു വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക.
Job Summary
Post Name Constable (Executive)
Qualification 10+12 (Senior Secondary)
Total vacancies 5846
Experience Freshers
Salary Rs 21,700- 69,100/-
Job Location Delhi
Last Date 07 September 2020
  • പുരുഷൻ -3433,
  • വനിത-1944,
  • വിമുക്തഭടന്മാരിലെ (കമാൻഡ് ഉൾപ്പെടെ) എസ്. സി, എസ് .ടി, വിഭാഗക്കാർ (പുരുഷൻ) – 469 എന്നിങ്ങനെയാണ് ഒഴിവുകൾ
Advertisement
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും  കായികക്ഷമത  പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത

അംഗീകൃത ബോർഡിൽനിന്ന്  നേടിയ പ്ലസ് ടു ( സീനിയർ സെക്കൻഡറി)വിജയം.
ഡൽഹി പോലീസിൽ ജോലിചെയ്യുന്നവരുടെയും വിരമിച്ചവരുടെയും  മരണപ്പെട്ടവരുടെയും  മക്കൾക്ക് അപേക്ഷിക്കാൻ  പതിനൊന്നാം ക്ലാസ് പാസ് മതി.
ഓൺലൈൻ  അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതിക്കകം  നേടിയതായിരിക്കണം  വിദ്യാഭ്യാസയോഗ്യത.
പുരുഷന്മാർ  സാധുവായ എൽ. എം.വി.( മോട്ടോർ സൈക്കിൾ/കാർ) ലൈസൻസ് സ്വീകരിക്കില്ല,
ശമ്പളം : 21,700 – 69,100 രൂപ.
പ്രായം : ഓഗസ്റ്റ് ഒന്നിന് 18-25 വയസ്സാണ് പ്രായപരിധി
( അപേക്ഷകർ 2.07.1995-നു മുൻപും 01.07.2002-നു ശേഷവും ജനിച്ച വരായിരിക്കരുത്).
ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവുണ്ട്( വ്യവസ്ഥകൾ  വിജ്ഞാപനത്തിൽ).
ദേശിയ , അന്തർദേശീയ മത്സരങളിൽ സ്റ്റേറ്റിനെ  പ്രതിനിധാനം  ചെയ്ത കയികതാരങ്ങൾക്കും  അഞ്ചുവർഷത്തെ ( എസ്.സി.എസ്.ടി. വിഭാഗത്തി ന്  10 വർഷം).ഇളവ്‌  ലഭിക്കും. വിമുക്തഭടർക്ക്  നിയമാനുസൃത ഇളവുണ്ട്.
Advertisement
അപേക്ഷാ ഫീസ്

100 രൂപ.വനിതകൾക്കും എസ്.സി.എസ്.ടി. വിഭാഗക്കാർക്കും  വിമുക്തഭടർക്കും  ഫീസ് ഇല്ല.
ഓൺലൈനായും എസ്.ബി.ഐ. ചലാൻ വഴിയും ഫീസടയക്കാം.
ചലാൻ  ജനറേറ്റ് ചെയ്യാനുള്ള  അവസാന  തീയതി : സെപ്റ്റംബർ 11,
ചലാൻ വഴി ഫീസ് അടക്കാനുള്ള  അവസാന തീയതി: സെപ്റ്റംബർ 14.
തിരഞ്ഞെടുപ്പ് : തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്.എസ്.സി.കമ്പ്യൂട്ടർ അധിഷ്ഠിത(സി.ബി.ഇ) പരീക്ഷ നടത്തും.
കേരളം ഉൾപ്പെടുന്ന മേഖലയിൽ (കേരള-കർണാടക റീജണിൽ) തിരുവനന്തപുരം, തൃശൂർ, എറണാകുളം, ബെംഗളൂരു, ഹുബ്ലി, കവരത്തി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
അപേക്ഷകർക്ക് 3 കേന്ദ്രങ്ങൾ നിർദേശിക്കാം. അനുവദിച്ചു കഴിഞ്ഞാൽ പിന്നീട് മാറ്റാൻ കഴിയുന്നതല്ല.
പരീക്ഷ

ഒബ്ജക്റ്റീവ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിലാണ് 100 മാർക്കിനുള്ള പരീക്ഷ.
  • ജനറൽ നോളജ്,കറന്റ് അഫെയേഴ്സ്-50
  • റീസണിങ് – 25
  • ന്യൂമറിക്കൽ എബിലിറ്റി -15
  • കംപ്യൂട്ടർ ഫണ്ടമെന്റൽസ് -10 എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള പരമാവധി മാർക്ക്.
90 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം.
നൂറ് മാർക്കിനുള്ള പരീക്ഷയിൽ തെറ്റുത്തരം ഒന്നിന് 0.25 നെഗറ്റീവ് മാർക്കുണ്ട്.
ഇംഗ്ലീഷ്,ഹിന്ദി ഭാഷയിലായിരിക്കും പരീക്ഷ.
പരീക്ഷയ്ക്ക് എൻ.സി.സി.കാർക്ക് സർട്ടിഫിക്കറ്റ് ഗ്രേഡ് അനുസരിച്ചു അഞ്ചു ശതമാനം ബോണസ് മാർക്ക് ലഭിക്കും.
വിശദമായ സിലബസ് വിജ്ഞാപനത്തിൽ ലഭിക്കും.
Advertisement
കായിക ക്ഷമത

  • പുരുഷന്മാർക്ക് കുറഞ്ഞത് 170 സെ.മീ.ഉയരവും 80 സെ.മീ. നെഞ്ചളവും (വികാസം 4 സെ.മീ) ഉണ്ടായിരിക്കണം.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 5 സെ.മീ വരെ ഇളവ് ലഭിക്കും.
  • സ്ത്രീകൾക്ക് 157 സെ.മീ ഉയരം ഉണ്ടായിരിക്കണം
.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 5 സെ.മീ വരെ ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം

www.ssc.nic.in  എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വൺ ടൈം  രജിസ്ട്രേഷനും അപേക്ഷാസമർപ്പണവും സംബന്ധിച്ച വിവരങ്ങൾ വിജ്ഞാനപനത്തിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

Important Links
Official Notification Click Here
Apply Online Click Here
Advertisement

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.