Join Our WhatsApp Group Contact Us Join Now!
Posts

സശസ്​ത്ര സീമാബെല്ലിൽ 1522 കോൺസ്​റ്റബിൾ ഒഴിവ്...

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലുള്ള സശസ്​ത്ര സീമാബെൽ 1522 കോൺസ്​റ്റബിൾ  മാരെ റിക്രൂട്ട്​ ചെയ്യുന്നു. ശമ്പളനിരക്ക്​​ 21700-69100 രൂപ. ഒഴിവുകൾ താൽക്കാലികമെങ്കിലും സ്​ഥിര​പ്പടുത്താനിടയുണ്ട്​. വിശദവിവരങ്ങൾ www.ssbrectt.gov.inൽ ലഭിക്കും.


അപേക്ഷ ഓൺലൈനായി ഒരുമാസത്തിനകം സമർപ്പിക്കണം. ആൻഡ​മാൻ, ലക്ഷദ്വീപ്​ മുതലായ വിദൂര പ്രദേശങ്ങളിലുള്ളവർക്ക്​ ഒരാഴ്​ചത്തെ സമയം കൂടി ലഭിക്കും. അപേക്ഷാ​ഫീസ്​ 100 രൂപ. എസ്​.സി/എസ്​.ടി/വിമുക്ത ഭടന്മാർ/വനിതകൾക്ക്​ ഫീസില്ല.


കോൺസ്​റ്റബിൾ തസ്​തികയിൽ വിവിധ ​​ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ: ഡ്രൈവർ (പുരുഷന്മാർ മാത്രം) -574, ലബോറട്ടറി അസിസ്​റ്റൻറ്​ -21, വെറ്ററിനറി -161, ആയ (വനിതകൾ) -5, കാർപൻറർ -3, പ്ലംബർ -1, പെയിൻറർ -12, ടെയിലർ -20, കോബ്ലർ -20, ഗാർഡനർ -9, കുക്ക്​ (പുരുഷന്മാർ) -232, വനിതകൾ -26, വിഷർമാൻ (പുരുഷന്മാർ) -92, വനിതകൾ -28, ബാർബർ (പുരുഷന്മാർ) -75, വനിതകൾ -12, സഫായിവാല (പുരുഷന്മാർ) -89, വനിതകൾ -28, വാട്ടർ കരിയർ (പുരുഷന്മാർ) -101, വനിതകൾ -12, വെയിറ്റർ (പുരുഷന്മാർ) -1. ഒഴിവുകൾ 10 ശതമാനം വിമുക്ത ഭടന്മാർക്ക്​ സംവരണം ചെയ്​തിട്ടുണ്ട്​.


യോഗ്യത: കോൺസ്​റ്റബിൾ ഡ്രൈവർ -എസ്​.എസ്​.എൽ.സി തത്തുല്യം, ഹെവി വെഹിക്കിൾ ഡ്രൈവിംഗ്​ ലൈസൻസ്​, പ്രായം 21-27​.


ലാബോറട്ടറി അസിസ്​റ്റൻറ്​ -എസ്​.എസ്​.എൽ.സിയും അംഗീകൃത ലാബറട്ടറി അസിസ്​റ്റൻറ്​ കോഴ്​സ്​ സർട്ടിഫിക്കറ്റും.


വെറ്ററിനറി -എസ്​.എസ്​.എൽ.സിയും വെറ്ററിനറി ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും. ആയ -എസ്​.എസ്​.എൽ.സി, ഫസ്​റ്റ്​ എയ്​ഡ്​ പാസായ സർട്ടിഫിക്കറ്റ്​, ഒരുവർഷത്തെ പ്രവൃത്തി പരിചയം, കാർപൻറർ, പ്ലംബർ, പെയിൻറർ -എസ്​.എസ്​.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരുവർഷത്തെ ഐ.ടി.ഐ ട്രേഡ്​ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ടുവർഷത്തെ ഡിപ്ലോമ. പ്രായം 18-25​.


കുക്ക്​, വാഷർമാൻ, ബാർബർ, സഫായിവാല, വാട്ടർ കാരിയർ, വെയിറ്റർ, ട്രെയിലർ, ഗാർഡനർ, കോബ്ലർ -എസ്​.എസ്​.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഒരുവർഷത്തെ ട്രേഡ്​ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ടുവർഷത്തെ ഡിപ്ലോമ. പ്രായം 18-23​.


തെരഞ്ഞെടുപ്പിനായുള്ള ട്രേഡ്​ ടെസ്​റ്റിൽ യോഗ്യത നേടണം.

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.