തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാട്ടാക്കട ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വച്ച് നടക്കുന്നു. മിനിമം പ്ലസ് ടു യോഗ്യതയുളളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രോഫഷണൽ യോഗ്യതയുള്ളവരും, 35 വയസിൽ താഴെ പ്രായമുള്ളതുമായ കാട്ടാക്കട താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർഥികൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി അവസരം.
ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ / ജോബ്ഫെയർ എന്നിവയിൽ പങ്കെടുക്കാം. ആയതിനുള്ള സോഫ്റ്റ് സ്കിൽ, കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ നമ്പർ : 8921916220.