കണ്ണൂര്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍: ഹോട്ടല്‍ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി മേഖലകളിലാണ് ഒഴിവുകള്‍.
യോഗ്യത: അംഗീകൃത മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ / ഡിഗ്രി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ലക്ചറര്‍: കമ്ബ്യൂട്ടര്‍, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദവും അനുബന്ധ വിഷയത്തിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാവുക. കൂടുതല്‍ വിവരങ്ങള്‍ പ്രിൻസിപ്പല്‍, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0497 2706904, 0497 2933904, 9895880075. ഇ മെയില്‍: fcikannur@rediffmail.com.