Join Our WhatsApp Group Contact Us Join Now!

ഇതാവരുന്നു തപാൽ വകുപ്പിൽ 98,083 ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്; കേരളത്തിലും ഒഴിവുകൾ.




സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരമൊരുക്കി തപാൽ വകുപ്പ്.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നീ ഒഴിവുകളാണ് ഇവയിൽ ഉൾപ്പെടുന്നത്. indiapost.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 98,083 ജോലി ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 23 പോസ്റ്റ് ഓഫീസ് സർക്കിളുകളിലെ ഒഴിവുകളെക്കുറിച്ചാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം, പ്രായപരിധി, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയാം.


പോസ്റ്റ്മാൻ ഒഴിവുകൾ – 59099

മെയിൽ ഗാർഡ് – 1445

മൾട്ടി ടാസ്കിംഗ് – 37539


പോസ്റ്റ്മാൻ ഒഴിവുകൾ

ആന്ധ്രാപ്രദേശ് – 2289

ആസ്സാം – 934

ബീഹാർ -1851

ഛത്തീസ് ഗഡ് – 613

ഡൽഹി – 2903

ഗുജറാത്ത് – 4524

ഹരിയാന : 1043

ഹിമാചല്‍ പ്രദേശ്.: 423

ജമ്മു കശ്മീർ: 395

ജാർഖണ്ഡ് : 889

കർണാടക : 3887

കേരള : 2930

മധ്യപ്രദേശ് : 2062

മഹാരാഷ്ട്ര : 9884

നോർത്ത് ഈസ്റ്റ് മേഖല : 581

ഒഡീഷ : 1352

പഞ്ചാബ് : 1824

രാജസ്ഥാൻ : 2135

തമിഴ്നാട് : 6130

തെലങ്കാന : 1553

ഉത്തരാഖണ്ഡ് : 674

ഉത്തർപ്രദേശ് : 4992

പശ്ചിമ ബംഗാൾ : 5231


മെയിൽഗാർഡ്

ആന്ധ്രാപ്രദേശ് – 108

ആസ്സാം – 73

ബീഹാർ – 95

ഛത്തീസ്ഗഡ് – 16

ദില്ലി – 20

ഗുജറാത്ത് – 74

ഹരിയാന – 24

ഹിമാചൽ പ്രദേശ് – 7

ഝാർഖണ്ഡ് – 14

കർണാടക – 90

കേരള – 74



മധ്യപ്രദേശ് – 52

മഹാരാഷ്ട്ര – 147‌

ഒഡീഷ -70

പഞ്ചാബ് – 29

രാജസ്ഥാൻ – 63

തമിഴ്നാട് – 128

തെലങ്കാന – 82

ഉത്തരാഖണ്ഡ് – 8

ഉത്തർപ്രദേശ് – 116

വെസ്റ്റ് ബംഗാൾ -155


മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവുകൾ

ആന്ധ്രാപ്രദേശ് – 116

ആസ്സാം – 747

ബീഹാർ – 1956

ഛത്തീസ്ഗഡ് – 346

ദില്ലി – 2667

ഗുജറാത്ത് – 2530

ഹരിയാന – 818

ഹിമാചൽ പ്രദേശ് -383

ജമ്മു കാശ്മീർ – 401

ഝാർഖണ്ഡ് – 600

കർണാടക – 1754

കേരള – 1424

മധ്യപ്രദേശ് – 1268

മഹാരാഷ്ട്ര – 5478

ഒഡീഷ -881

പഞ്ചാബ് -1178

രാജസ്ഥാൻ – 1336

തമിഴ്നാട് – 3361

തെലങ്കാന – 878

ഉത്തരാഖണ്ഡ് – 399

ഉത്തർപ്രദേശ് – 3911

വെസ്റ്റ് ബംഗാൾ -3744


കംപ്യൂട്ടറിനെ സംബന്ധിച്ച അടിസ്ഥാന പരിജ്ഞാനവും പത്താം ക്ലാസ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഇവയിൽ ചില തസ്തികകളിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് യോഗ്യത അത്യാവശ്യമാണ്. അപേക്ഷ നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അറിയാൻ ഉദ്യോഗാർത്ഥികൾ വിജ്ഞാപനം കൃത്യമായി വായിച്ചു മനസിലാക്കണം. 18 നും 32നും ഇടയിലായിരിക്കണം പ്രായപരിധി.


അപേക്ഷിക്കേണ്ടതെങ്ങനെ?

ഔദ്യോഗിക വെബ്സൈറ്റായ indiapost.gov.in സന്ദർശിക്കുക

ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക

അക്കൗണ്ട് സൈൻ അപ് ചെയ്യുക

അപേക്ഷ പൂർത്തിയാക്കുക

ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

തൊഴിൽ വാർത്തയെ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതാണ്
× Alert! മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.