ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
09/2022 മുതൽ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം, വിജ്ഞാപന തീയതി : 29.06.2022
തസ്തികയുടെ പേര്, കാറ്റഗറി നമ്പർ, ശമ്പളം, യോഗ്യത, ഒഴിവ്, പ്രായം, പരീക്ഷാഫീസ് എന്നീ ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)
- കാറ്റഗറി നമ്പർ : 09/2022
- ശമ്പളം : 55,200-1,15,300 രൂപ.
- യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്ന് ലഭിച്ച ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലുള്ള ബി.ടെക്. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഒഴിവ് : 03.
- പ്രായം : 25-36. ഉദ്യോഗാർഥികൾ 1.01.1997 നും 2.01.1986-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്കും മറ്റ് പിന്നാക്കവിഭാഗക്കാർക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.
- പരീക്ഷാഫീസ് : 750 രൂപ. പട്ടികജാതി/വർഗക്കാർക്ക് 500 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കൽ അടച്ച ഫീസ് മടക്കിനൽകില്ല.
തസ്തികയുടെ പേര് : ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2
- കാറ്റഗറി നമ്പർ : 10/2022
- ശമ്പളം : 23,000-50,200
- യോഗ്യത : 1. ഏഴാംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2. ഏതെങ്കിലും പ്രശസ്തമായ ഹോസ്പിറ്റലിൽ ഹോസ്പിറ്റൽ അറ്റൻഡന്റായുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- ഒഴിവ് : 03.
- പ്രായം : 18-36. ഉദ്യോഗാർഥികൾ 1.01.2004-നും 2.01.1986-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.
- പരീക്ഷാഫീസ് : 300 രൂപ. പട്ടികജാതി/വർഗക്കാർക്ക് 200 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കൽ അടച്ച ഫീസ് മടക്കിനൽകില്ല.
തസ്തികയുടെ പേര് : വാച്ച്മാൻ
- കാറ്റഗറി നമ്പർ : 11/2022
- ശമ്പളം : 13,000-50,200
- യോഗ്യത : 1. ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. 2. സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
- ഒഴിവ് : 13
- പ്രായം : 18-36. ഉദ്യോഗാർഥികൾ 1.01.2004-നും 2.01.1986-നും രണ്ട് തീയതികളും ഉൾപ്പെടെ ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികജാതി/ വർഗക്കാർക്കും മറ്റ് പിന്നാക്കവിഭാഗക്കാർക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.
- പരീക്ഷാഫീസ് : 300 രൂപ. പട്ടികജാതി/വർഗക്കാർക്ക് 200 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കൽ അടച്ച ഫീസ് മടക്കിനൽകില്ല.
തസ്തികയുടെ പേര് : കൊമ്പ് പ്ലയെർ
- കാറ്റഗറി നമ്പർ : 12/2022
- ശമ്പളം : 26,500-60,700 രൂപ.
- യോഗ്യത : 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, 2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽനിന്നോ കേരള കലാമണ്ഡലത്തിൽനിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽനിന്നോ തത്തുല്യസ്ഥാപനങ്ങളിൽ നിന്നോ നിർദിഷ പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ്-അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ 5 കലാകാരന്മാരിൽനിന്ന് ലഭിച്ച അഞ്ചുവർഷത്തെ പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്.
- ഒഴിവ് : 02.
- പ്രായം : 20-36. ഉദ്യോഗാർഥികൾ 1.01.2002-നും 2.01.1986-നും (രണ്ട് തീയതികൾ ഉൾപ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്കും മറ്റ് പിന്നാക്കവിഭാഗക്കാർക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.
- പരീക്ഷാ ഫീസ് : 300 രൂപ, പട്ടികജാതി/വർഗക്കാർക്ക് 200 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കൽ അടച്ച ഫീസ് മടക്കിനൽകില്ല.
തസ്തികയുടെ പേര് : ഇലത്താളം പ്ലയെർ (ഈഴവവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രം)
- കാറ്റഗറി നമ്പർ : 13/2022
- ശമ്പളം : 26,500-60,700 രൂപ.
- യോഗ്യത : 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, 2. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ നിന്നോ കേരള കലാമണ്ഡലത്തിൽ നിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽനിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽനിന്ന് ലഭിച്ച അഞ്ചുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്.
- ഒഴിവ് : 01.
- പ്രായം : 20-39, ഉദ്യോഗാർഥികൾ 1.01.2002-നും 2.01.1983-നും (രണ്ട് തീയതികൾ ഉൾപ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം.
- പരീക്ഷാ ഫീസ് : 300 രൂപ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കണ്ടത്. ഒരിക്കൽ അടച്ച ഫീസ് മടക്കിനൽകില്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.kdrb.kerala.gov.in
അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂലായ് 30.
അപേക്ഷിക്കേണ്ട വിധം
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, അസിസ്റ്റന്റ് എഞ്ചിനീയർ, ഹോസ്പിറ്റൽ അറ്റൻഡന്റ് Gr. II, വാച്ച്മാൻ, കൊമ്പു പ്ലെയർ, ഇലത്താളം പ്ലെയർ എന്നിവയ്ക്ക് നിങ്ങൾ യോഗ്യനാണെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന്, ഉചിതമായ ഓപ്ഷൻ കണ്ടെത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾക്ക് 2022 ജൂൺ 29 മുതൽ 2022 ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം
മറ്റു വിവരങ്ങൾ :
- കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ (കെഡിആർബി) വെബ്‌സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി പ്രത്യേക കെഡിആർബി റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
- നിങ്ങൾ ഇതിന് യോഗ്യനാണെങ്കിൽ, അപേക്ഷിക്കുക ഓൺലൈൻ ലിങ്കിൽ ക്ലിക്കുചെയ്യുക.
- ഒരു അപേക്ഷാ ഫീ സഹിതം ഒരു പുതിയ ടാബ് തുറക്കും.
- കാൻഡിഡേറ്റ് ഡോക്യുമെന്റിന്റെ ആവശ്യമായ വിശദാംശങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ചും ഇപ്പോൾ ഫോം പൂരിപ്പിക്കുക.
- വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.അപേക്ഷാ ഫോം സമർപ്പിക്കാൻ സമർപ്പിക്കുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇത് ഡൗൺലോഡ് ചെയ്‌ത് ഭാവിയിലെ ഉപയോഗങ്ങൾക്കും റഫറൻസുകൾക്കുമായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
KDRB റിക്രൂട്ട്‌മെന്റ് 2022 ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള അവശ്യ നിർദ്ദേശങ്ങൾ
- ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന കെഡിആർബി റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം പിഡിഎഫ് ശ്രദ്ധാപൂർവം വായിക്കണം,
- പ്രസക്തമായ തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷാ ഫോം അപേക്ഷിക്കുന്നതിന് മുമ്പ്. KDRB റിക്രൂട്ട്‌മെന്റ് 2022 പരസ്യത്തിലെ ഓരോ തസ്തികയിലും സൂചിപ്പിച്ചിരിക്കുന്ന വിഭാഗം, പരിചയം, പ്രായം, അവശ്യ യോഗ്യത(കൾ) മുതലായവയിൽ ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത ഉറപ്പാക്കണം.
- ഇക്കാര്യത്തിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെഡിആർബി) സെലക്ഷൻ വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും.
- ഉദ്യോഗാർത്ഥികൾ KDRB റിക്രൂട്ട്‌മെന്റ് 2022 ഓൺലൈൻ അപേക്ഷയിൽ ഉപയോഗിച്ചിരുന്ന അവരുടെ പ്രവർത്തിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകാനും അസൗകര്യം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ അവരുടെ ജോലി ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു.
- അവരുടെ ഇ-മെയിൽ, മൊബൈൽ നമ്പറുകൾ അല്ലാതെ അവരെ ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളൊന്നും ഉണ്ടാകില്ല.